കൂത്തുപറമ്പിൽ 51 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു

Published : Dec 25, 2016, 04:19 AM ISTUpdated : Oct 05, 2018, 03:12 AM IST
കൂത്തുപറമ്പിൽ 51 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു

Synopsis

കണ്ണൂർ: കൂത്തുപറമ്പിൽ പുതിയ 2000 രൂപ കറൻസിയടക്കം 51 ലക്ഷതതിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ.  മഹാരാഷ്ട്ര സ്വദേശികളായ രാഹുൽ അദിക്, രഞ്ജിത് പാലങ്കി എന്നിവരാണ് പിടിയിലായത്.  മുൻപും പലതവണ കേരളത്തിലേക്ക് പണം കടത്തിയിട്ടുണ്ടെന്നും സ്വർണ്ണം വാങ്ങി മടങ്ങുകയായിരുന്നു ലക്ഷ്യമെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

ക്രിസ്മസ് പ്രമാണിച്ച് എക്സൈസ് കമ്മിൽണറുടെ നിർദേശ പ്രകാരം വ്യാപകമായി നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ഇരിട്ടിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നടത്തിയ പരിശോധനയിൽ ഇരുവരെയും പിടികൂടി.  

രഹസ്യ വിവരത്തെത്തുടർന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.  മൊത്തം 51,86,300 രൂപയിൽ 6000 രൂപ 100ന്റെ നോട്ടുകളും ബാക്കിയെല്ലാം പുതിയ രണ്ടായിരം രൂപ കറൻസിയുമായിരുന്നു.  അരയിൽ പ്രത്യേക ബൈൽറ്റുണ്ടാക്കി അതിൽ നിറച്ച നിലയിലായിരുന്നു പണം.  വൻകിട സംഘത്തിന്റെ കാരിയർമാർ മാത്രമാണ് ഇരുവരുമെന്നാണ് വിവരം.

ഇത്തവണ മൈസൂരിൽ നിന്ന് കണ്ണഊരിലേക്ക് കൊണ്ടു വരികയായിരുന്നു പണം. ഇവരിലേക്ക് അന്വേഷണം നീളും. ഇരുവരെയും പണവും സഹിതം അന്വേഷണം എൻഫോഴ്സ്മെന്രിന് കൈമാറും. സംസ്ഥാന വ്യാപകമായ വാഹന പരിശോധന തുടരുകയുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്