തിരുവനന്തപുരത്ത് 57കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു

Published : Apr 08, 2017, 05:32 AM ISTUpdated : Oct 04, 2018, 04:34 PM IST
തിരുവനന്തപുരത്ത് 57കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു

Synopsis

തിരുവനന്തപുരം: വലിയതുറയില്‍ 57 കാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. സ്‌ത്രീയുടെ മാലയും വീട്ടിലിരുന്ന പണവും മോഷണം പോയി. വ്യാഴാഴ്ച രാത്രിയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബലാത്സംഗത്തിനിരയായ സ്ത്രീ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോള്‍ സംശയം തോന്നിയ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിക്കുകയായിരുന്നു. 

25 വയസ് തോന്നിക്കുന്ന ഒരാളാണ് വീടിനുള്ളില്‍ കടന്ന് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. പീഡിപ്പിച്ച ശരീരത്തിലുണ്ടായിരുന്ന മാലയും മോതിരവും കവര്‍ന്നു. വീട്ടിലുണ്ടായിരുന്ന പണവും മോഷ്ടിച്ച ശേഷമാണ് ഇയാള്‍ കടന്നുകളഞ്ഞത്. ആരാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഔര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ത്രീയുടെ വീട്ടില്‍ പരിശോധന നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ
Malayalam news live: അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ