
കല്‍പ്പറ്റ: വയനാട് യംത്തിംഖാനയിലെ കൂട്ട ബലാത്സംഗത്തിന് ഇരയായ കുട്ടികളുടെ സഹപാഠിയായ പെണ്‍കുട്ടി ഓര്‍ഫേനേജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതിലും ദുരുഹത. പോലീസിന്‍റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും പോലീസ് തന്നെ കേസ് അട്ടിമറിച്ചെന്നും മരിച്ച കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്. വയനാട് യത്തിംഖാന കൂട്ട ബലാത്സംഗത്തില്‍ അന്വേഷണത്തില്‍ പോലീസ് മെല്ലെപ്പോക്കു നടത്തുന്നതിനിടെയാണ് ദുരുഹമായ മറ്റോരു മരണത്തിന്‍റെ വിവരം കൂടി പുറത്തുവരുന്നത്
വയനാട് കൂട്ടബലാല്‍സംഘത്തിനിരയായ യത്തിംഖാനയിലെ കുട്ടികളുടെ സഹപാഠിയായ സജ്ജനയെന്ന പെണ്‍കുട്ടിയുടെ മാതാവ് കുട്ടി ഇതെ യംത്തിംഖാനയില്‍ വെച്ചുതന്നെ മരിച്ചു. 2016 ജനുവരി രണ്ടിനായിരുന്നു കുട്ടി മരിച്ചത്. യംത്തീഖാന കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ചുവെന്നാണ് ജമീലക്ക് ലഭിച്ച വിവരം. ഇനി ഈ വിഷയത്തില്‍ അപകടമരണമാണെന്നാണ് പോലീസ് നിലപാടും.
അപകടമരണമായിട്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ കല്‍പറ്റ പോലീസ് തയാറായില്ലെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ആരോരുമില്ലാത്ത ഈ അമ്മയോട് തെളിവു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആര്‍ക്കോക്കെയോ വേണ്ടി മരിച്ച പെണ്‍കുട്ടിക്ക് കിട്ടേണ്ട നീതി നിക്ഷേധിച്ചിരിക്കുന്നു. മകളുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയി മാതാവ് ജമീല. ഇപ്പോള്‍ ഓട്ടിസം ബാധിച്ച ഇളയ കുട്ടിയെയും പരിചരിച്ച് സഹോദരന്‍റെ വീട്ടില്‍ കഴിയുന്നു.
ഇനി ഈയിടെ കൂട്ടബലാല്‍സംഘത്തിനിരയായ കുട്ടികളുടെ കാര്യം. കേസില്‍ ആറുപേരെ അറസ്റ്റുചെയ്ത് റിമാന്‍റിലാക്കി. മോത്തം പതിനോന്ന് കേസുകള്‍.
പെണ്‍കുട്ടികളെ ബലാല്‍സംഘം ചെയ്തത് ഭീക്ഷണിപെടുത്തി. കുട്ടികളുടെ മോശം ചിത്രങ്ങളും ദൃശ്യങ്ങളുമെടുത്ത് അതുകാട്ടി നിരന്തരം ബലാല്‍സംഘം ചെയ്തു. എന്നിട്ടും കൂടുതല്‍ ഇരകളും പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തിയിട്ടില്ല.
യംത്തിഖാനയുടെ മുന്നിലുള്ള സിസി ടിവി പരിശോധന പ്രതികളെ കോണ്ടുപോയുള്ള തെളിവെടുപ്പ് എന്തിന് കേസില്‍ തിരിച്ചറിയല്‍ പരേഡുപോലും 18 ദിവസമായിട്ടും നടത്താന്‍ കഴിഞ്ഞിട്ടില്ല കുട്ടികളുടെ മൊബൈല്‍ ചിത്രങ്ങളും മറ്റും പ്രചരിക്കുന്നെവന്ന നാട്ടുകാരുടെ ആരോപണത്തിനുമുന്നിലും പോലീസിനു മൗനം. ഇനിയുമോരു ദുരന്തം വേണ്ടിവരും പോലീസ് നടപടികള്‍ വേഗത്തിലാക്കാന്‍ ആര്‍ക്കൊക്കെയോ വേണ്ടി പ്രതികളെ സംരക്ഷിക്കാനുള്ള പോലീസിന്‍റെ ആസൂത്രിത നീക്കം. യത്തിംഖാനക്കുള്ളിലെ കൂടുതല്‍ കുട്ടികള്‍ പീഡനത്തിനരയായിട്ടുണ്ടോ എന്നന്വേഷിക്കേണ്ട സിഡബ്യുയുസിയും അനങ്ങുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam