ആധാര്‍ വിവര സുരക്ഷയില്‍ 80 ശതമാനം ഇന്ത്യക്കാര്‍ ആശങ്കയില്‍

Web Desk |  
Published : May 30, 2018, 11:16 PM ISTUpdated : Oct 02, 2018, 06:33 AM IST
ആധാര്‍ വിവര സുരക്ഷയില്‍ 80 ശതമാനം ഇന്ത്യക്കാര്‍ ആശങ്കയില്‍

Synopsis

വെലോസിറ്റ് എംആര്‍ ഇന്ത്യയിലെ 5800 പേരിലാണ് സര്‍വേ നടത്തിയത്

ദില്ലി: ഇന്ത്യന്‍ പൗരന്മാരുടെ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് 80 ശതമാനം പേര്‍ കരുതുന്നതായി പഠനം. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും പത്തില്‍ എട്ട് പേര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ആശങ്കപ്പെടുന്നു.

മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ വെലോസിറ്റ് എംആര്‍ ഇന്ത്യയിലെ 5800 പേരിലാണ് സര്‍വേ നടത്തിയത്. സര്‍വേ പുറത്തുവിട്ടത് ടൈംസ് ഓഫ് ഇന്ത്യയാണ്. ഫെയ്സ്ബുക്കിലെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതാണ് ഇങ്ങനെ ഒരു പഠനം നടത്താന്‍ വെലോസിറ്റിയെ പ്രേരിപ്പിച്ചത്.

ഡിജിറ്റല്‍ വിരളടയാളമാണ് ആധാറിനായി നല്‍കുന്നത്. അതിനാല്‍ മറ്റൊരാള്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നും വെലോസിറ്റ് അറിയിച്ചു. ഏകദേശം 121 കോടി ജനങ്ങള്‍ ആധാര്‍ എടുത്തതായാണ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക്. ഇന്‍റര്‍നെറ്റുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല