85 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു

Published : Apr 08, 2017, 03:43 AM ISTUpdated : Oct 05, 2018, 01:18 AM IST
85 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു

Synopsis

തിരുവനന്തപുരം: ആറ്റിങ്ങലില്‍ 85 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു. ചരുവിള സ്വദേശി  കുഞ്ഞുകൃഷ്ണനാണ് മരിച്ചത്.  ഇന്നലെ വൈകീട്ട് ആറ് മണിയോടെ മുടിവെട്ടാനായി വീട്ടില്‍ നിന്ന് പുറത്ത് പോയതായിരുന്നു കുഞ്ഞുകൃഷ്ണന്‍. രാത്രി ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനും തോളിനും മാരകമായി മുറിവേറ്റിട്ടുണ്ട്.  മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

രാത്രി 11.30ഓടെയാണ് കുഞ്ഞുകൃഷ്ണനെ അന്വേച്ചിറങ്ങിയ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ഒരുകൂട്ടം നായ്ക്കള്‍ കടിച്ചുവലിക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. നായ്ക്കളെ ഓടിച്ചശേഷമാണ് നാട്ടുകാര്‍ക്ക് മൃതദേഹത്തിനടുത്ത് എത്താന്‍ പോലും കഴിഞ്ഞത്. വലതുകൈ മൃതദേഹത്തില്‍ ഇല്ലായിരുന്നു. ചെവിയും മുഖത്തിന്റെ ഒരു ഭാഗവും നായ്ക്കല്‍ കടിച്ചുപറിച്ചു. ശരീരത്തില്‍ പലയിടത്തും എല്ലുകള്‍ മാത്രമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് തെരുവ്നായ ശല്യം രൂക്ഷമാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ നിയമം കൈയ്യിലെടുക്കേണ്ടി വരുമെന്നും നാട്ടുകാര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോകം വീണ്ടും മുൾമുനയിൽ, തുറന്നടിച്ച് ഇറാൻ; ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് സ്പീക്കർ, വെടിനിർത്തലും തുടർചർച്ചകളും അനിശ്ചിതത്വത്തിൽ
പി സി ജോര്‍ജിനെ ജയിപ്പിക്കാൻ ബിജെപി നേതാവ് വോട്ട‍ർക്ക് പണം നൽകിയെന്ന് ഡിവൈഎഫ്ഐ, വീഡിയോ പുറത്തുവിട്ടു; പൊലീസിലടക്കം പരാതി