ഇമ്രാന്‍ ഖാനെതിരെ മത്സരിക്കാൻ 97കാരി രം​ഗത്ത്

Web Desk |  
Published : Jun 13, 2018, 06:14 PM ISTUpdated : Oct 02, 2018, 06:31 AM IST
ഇമ്രാന്‍ ഖാനെതിരെ മത്സരിക്കാൻ 97കാരി രം​ഗത്ത്

Synopsis

97കാരിയായ ഹസ്രത്ത് ബീവിയാണ് ഇമ്രാൻ ഖാനെതിരെ മത്സരിക്കാനൊരുങ്ങുന്നത് ഹസ്രത്ത് ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്

ദുബായ്: മുന്‍ പാക്ക് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനെതിരെ മത്സരിക്കാൻ 97കാരി രം​ഗത്ത്. വരുന്ന പാക്ക് പൊതു തിരഞ്ഞെടുപ്പില്‍ 97കാരിയായ ഹസ്രത്ത് ബീവിയാണ് ഇമ്രാൻ ഖാനെതിരെ മത്സരിക്കാനൊരുങ്ങുന്നത്.  പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയുടെ എന്‍എ 35, പികെ 89 എന്നീ സീറ്റുകളിലേക്കാണ്  ഹസ്രത്ത് നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ പോകുന്നത്.

പാക്കിസ്ഥാനിലെ പ്രമുഖ ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഹസ്രത്ത് ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിന് മുന്‍പ് അഞ്ച് തവണ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. സ്ത്രീകളുടെ അവകാശം, വിദ്യാഭ്യാസം എന്നിവയ്ക്കാണ് ഹസ്രത്ത് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്.
 
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 30,000 പാക്ക് രൂപ വേണമെന്നത് മാത്രമാണ് ഹസ്രത്തിന് ഇപ്പോൾ മുന്നിലുളള വെല്ലുവിളി. ഇതിന് മുമ്പും  ഹസ്രത്ത് ബീവിയെക്കുറിച്ചുള്ള വാര്‍ത്തകൾ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു.‍ ജയിക്കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് ഹസ്രത്ത് പറഞ്ഞു. 
ഹസ്രത്തിന് നിരവധി പേരാണ് പിന്തുണയുമായി രം​ഗത്തെത്തിയിട്ടുള്ളത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും