മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊടൊപ്പം ഒളിച്ചോടിയതായി പരാതി

web desk |  
Published : May 03, 2018, 12:12 PM ISTUpdated : Jun 08, 2018, 05:52 PM IST
മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊടൊപ്പം ഒളിച്ചോടിയതായി പരാതി

Synopsis

മുലകുടി മാറാത്ത മൂന്ന് വയസ് പ്രായമുള്ള കുഞ്ഞും, ഏഴ് വയസും, പത്ത് വയസും പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണ് മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മ പ്രദേശവാസിയായ 40 വയസുകാരനൊടൊപ്പം കടന്നത്.

ഇടുക്കി: പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ചശേഷം അര്‍ദ്ധരാത്രിയില്‍ വീട്ടമ്മ കാമുകനൊടൊപ്പം ഒളിച്ചോടി. നെടുങ്കണ്ടം മേഖലയിലാണ് സംഭവം. മുലകുടി മാറാത്ത മൂന്ന് വയസ് പ്രായമുള്ള കുഞ്ഞും, ഏഴ് വയസും, പത്ത് വയസും പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണ് മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മ പ്രദേശവാസിയായ 40 വയസുകാരനൊടൊപ്പം കടന്നത്. കഴിഞ്ഞ മാസം 23 ന് രാത്രി 10.30 ന് വീട്ടമ്മ കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയശേഷം ജോലിയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തുന്നതിന് മുമ്പ് കാമുകനൊപ്പം കടക്കുകയായിരുന്നു. 

തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ഇരുവരും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വീട്ടമ്മക്കെതിരെ ബാലവാകാശ സംരക്ഷണ പ്രകാരം കേസെടുത്തു. ഇരുവരും തമിഴ്‌നാട് തേനിയിലാണ് ഇത്രയും ദിവസം ഒളിവില്‍ താമസിച്ചതെന്നാണ് പോലീസ് പറയുന്നത്. 

മുങ്ങിയ വീട്ടമ്മയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ ഇരുവരെയും കണ്ടെത്തുന്നതിന് പോലീസ് പ്രത്യേക അന്വേഷണ സംഘവും ഇതിനിടെ രൂപികരിച്ചിരുന്നു. ഭാര്യയെയും, രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് കാമുകന്‍ വീട്ടമ്മക്കൊപ്പം ഇറങ്ങിത്തിരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുറഞ്ഞ ശമ്പളം 18,000ത്തിൽ നിന്ന് ഒറ്റയടിക്ക് 69,000 രൂപയിലേക്ക്, വൻ പ്രതീക്ഷയോടെ ജീവനക്കാർ; എട്ടാം ശമ്പള കമ്മീഷൻ ആറാം മാസത്തിലേക്ക്
പിന്നിൽ നിന്ന് കുത്തുന്നവർ, കോൺഗ്രസിനെതിരെ കടന്നാക്രമണം; 5 സീറ്റ് ജയിച്ചത് ഡിഎംകെയുടെ തണലിലെന്ന് ഓർമ്മപ്പെടുത്തൽ