
അബുജ: കന്നുകാലി മാർക്കറ്റിൽ ബോംബ്സ്ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു. നൈജീരിയയിലെ മെയ്ദുഗുരിയിലാണ് സംഭവം. ചാവേർ സ്ഫോടനം നടത്താനെത്തിയ രണ്ട് പെൺകുട്ടികളിൽ ഒരാൾ കസുവൻ ഷാനു മാർക്കറ്റിന്പുറത്ത് പൊട്ടിത്തെറിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു പെൺകുട്ടി സ്ഫോടനം നടത്താൻ ശ്രമിച്ചെങ്കിലും ബോംബ് പൊട്ടിയില്ല. തുടർന്നാണ് ജനക്കുട്ടം പെൺകുട്ടിയെ അടിച്ച് കൊന്നത്.
ബൊകൊ ഹറാം എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏഴു വർഷമായി സായുധ ഗ്രൂപ്പിെൻറ നിയന്ത്രണത്തിലായിരുന്ന മെയ്ദുഗുരി അടുത്തിടെയാണ് സൈന്യം പിടിച്ചെടുത്തത്.
ആഫ്രിക്കയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ നൈജീരിയയിൽ ഏഴു വർഷത്തിനിടെ തീവ്രവാദികളുമായ ഏറ്റുമുട്ടലിൽ 20 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയും 15,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam