ആറാം ക്ലാസ് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

Web Desk |  
Published : Jun 19, 2018, 10:55 PM ISTUpdated : Oct 02, 2018, 06:35 AM IST
ആറാം ക്ലാസ് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

Synopsis

അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

അമ്പലപ്പുഴ: ആറാം ക്ലാസ് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് കോമന വെളിയില്‍ വീട്ടില്‍ (സ്വീറ്റ് ഡ്രീം) ബിനിമോന്‍-അശ്വതി ദമ്പതികളുടെ മകന്‍ കാശിനാഥന്‍ (12) ആണ് മരിച്ചത്. അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഇരട്ടക്കുളങ്ങരയില്‍ ഇന്ന് വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. 

കുളിക്കാനിറങ്ങിയ കാശിനാഥനെ ഏറെ നേരം കഴിഞ്ഞും കാണാതായതിനെ തുടര്‍ന്ന് സമീപത്ത് ആരാധനയ്ക്കായുള്ള സാധനങ്ങള്‍ വില്‍ക്കുന്നയാള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ എസ് ഐ മാരായ, പ്രശാന്ത്, രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിമോണ്‍, ഹോം ഗാര്‍ഡ് നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചെളിയില്‍ ആഴ്ന്ന നിലയില്‍ കാശിനാഥനെ കണ്ടെത്തിയത്. പോലീസ് ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
ഉടഞ്ഞുചിതറുന്ന ചില്ലുകൊട്ടാരങ്ങൾ | Jeffrey Epstein documents | Lokajalakam 8 February 2026