സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ നിന്ന് 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

By Web DeskFirst Published Apr 26, 2018, 9:40 AM IST
Highlights

ആളുകളുടെ ജാതി, മതം, വാസസ്ഥലം എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ കയറി പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. 

ദില്ലി: രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ നിന്ന് ചോര്‍ന്നു. ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ് സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. ആളുകളുടെ ജാതി, മതം, വാസസ്ഥലം എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ കയറി പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. 

വെബ്‍സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ ഇടയില്ലേ എന്ന് നേരെത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും യു.ഐ.ഡി.ഐ.എയോടും ചോദിച്ചിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഇതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വെബസൈറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത്.

click me!