ഒരു വീട് വേണം; കരളലിയിപ്പിക്കുന്ന അഭിജിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Web Desk |  
Published : May 26, 2018, 03:20 PM ISTUpdated : Jun 29, 2018, 04:27 PM IST
ഒരു വീട് വേണം; കരളലിയിപ്പിക്കുന്ന അഭിജിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Synopsis

കരുനാഗപ്പള്ളിയിലെ അഭിജിത്തിന്‍റെ ഫേസ്ബുക്ക് വഴിയുള്ള അപേക്ഷ വൈറലാകുന്നു

 കൊല്ലം: കരുനാഗപ്പള്ളിയിലെ അഭിജിത്തിന്‍റെ ഫേസ്ബുക്ക് വഴിയുള്ള അപേക്ഷ വൈറലാകുന്നു. അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അപകടത്തില്‍ കൊല്ലപ്പെട്ടു. ആകെയുണ്ടായിരുന്ന പെങ്ങളെ അച്ഛന്‍റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഹായത്തോടെ വിവാഹം കഴിച്ച് അയച്ചു. ഇനി അഭിജിത്തിനു കേറി കിടക്കാന്‍ ഒരു വീടുവേണം. സാമ്പത്തികമായുള്ള സഹയത്തിനു പറ്റിയില്ലെങ്കില്‍ വീടു വയ്ക്കാനുള്ള എന്തെങ്കിലും വസ്തുക്കള്‍ നല്‍കിയെങ്കിലും സഹായിച്ചാല്‍ മതി എന്ന് അഭിജിത്ത് സുഷമ മോഹന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

 

ഒരു കൈ സഹായം 
എന്റെ എല്ലാ കൂട്ടുകാരും ഇത് വായിക്കണം ഈ പോസ്റ്റ് ഇടണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു അവസാനം ഒരു തീരുമാനത്തിൽ എത്തി ഇടണം എന്ന് 
എന്നെ കുറിച്ച് എന്റെ കൂട്ടുകാർക്കു അറിയാം

എന്റെ സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആണ്

'അമ്മ 6 വർഷം മുൻപ് ട്രെയിൻ അപകടത്തിൽ മരണ പെട്ടു അച്ഛൻ 3വർഷം മുൻപ് അറ്റാക് കാരണത്താൽ മരണപെട്ടു പെങ്ങള് കുട്ടിയെ ഞാനും അച്ഛന്റെ ബന്ധുക്കാരും എന്റെ കൂട്ടുകാരും ചേർന്ന് കെട്ടിച്ചയച്ചു 
എനിക്ക് ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നും വീടിനു അനുവദിച്ചു തുച്ഛമായ തുകയാണ് ആദ്യ ഗഡുവായി തന്നിട്ടുള്ളത് ഇനിയും താമസിച്ചാൽ ലാപ്സ് ആയിപ്പോകും എന്നാണ് പറയുന്നത് 
അതിനാൽ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലേലും 
വീട് വക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ എങ്കിലും എത്തിക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ 
എന്ന് 
വിശ്വാസത്തോടെ നിങ്ങളുടെ

അഭി
Ph 8921192387
Abhijith. M
A/C. No: 67316452216
IFSC code -SBIN-0070056
SBI karunagappally.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വരൻ വിവാഹത്തിൽ നിന്ന് പിൻമാറി, ജീവനൊടുക്കാൻ ശ്രമിച്ച് വധു; 8 പേർക്കെതിരെ കേസ്
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല