അഭിമന്യു വധക്കേസ്: എസ്.ഡി.പി.ഐ നേതാവ് അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Web Desk |  
Published : Jul 10, 2018, 12:32 AM ISTUpdated : Oct 02, 2018, 06:46 AM IST
അഭിമന്യു വധക്കേസ്: എസ്.ഡി.പി.ഐ നേതാവ് അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Synopsis

. ഹാദിയ വിഷയത്തിൽ നേരത്തെ നടന്ന ഹൈക്കോടതി മാർച്ചിലും പ്രതിയാണ് അറസ്റ്റിലായ അനസ്..

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകത്തിൽ ഇന്നലെ അറസ്റ്റിലായ അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.ഡി.പി.ഐ ഫോർട്ട്കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 7 ആയി.

സംഭവത്തിന്‍റെ ഗൂഡാലോചനയിൽ അനസിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കോളജ് പരിസരത്ത് രാത്രി ഒൻപതരയോടെ ഉണ്ടായ ആദ്യ സംഘർഷത്തിനുശേഷം കേസിലെ പ്രതികളെ സംഘടിപ്പിക്കുകയും കോളജ് പരിസരത്തേക്ക് എത്തിക്കുകയും ചെയ്തത് ഇയാൾ കൂടി ചേർന്നാണെന്ന് പൊലീസ് പറയുന്നു. ഹാദിയ വിഷയത്തിൽ നേരത്തെ നടന്ന ഹൈക്കോടതി മാർച്ചിലും പ്രതിയാണ് അറസ്റ്റിലായ അനസ്..കേസുമായി ബന്ധപ്പെട്ട് നിരവധി പേർ കരുതൽ തടങ്കലിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെടിയുതിർക്കുന്ന അക്രമിയെ വെറും കൈയോടെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി, ഓസ്ട്രേലിയയുടെ ഹീറോയായി അഹമ്മദ് അൽ അഹമ്മദ്, പ്രശംസിച്ച് ലോകം
ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി