
ദുബായ്; അബുദാബിയിലെ വിദേശികള്‍ക്ക് പുതിയ വിസകളും വിസ പുതുക്കലും ഓണ്‍ലൈന്‍വഴി നടത്താം. അപേക്ഷ പ്രക്രിയ എളുപ്പമാക്കുന്നതിനും ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. അബുദാബിയിലെ വിദേശികള്‍ക്ക് വിസാനടപടികള്‍ ഇനി കൈയ്യെത്തും ദൂരത്ത്.
പുതിയ വിസകളും വിസ പുതുക്കലും ഓണ്‍ലൈന്‍വഴി നടത്താം. അപേക്ഷ നൽകാന്‍ എമിഗ്രേഷൻ വകുപ്പ് ഒഫീസിനെയോ ടൈപ്പിങ് സെന്‍ററുകളെയോഇനി സമീപിക്കേണ്ടതില്ല. https://echannels.moi.gov.ae എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ പ്രക്രിയ എളുപ്പമാക്കുന്നതിനും ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മൻസൂർ അൽ ദഹേരി വ്യക്തമാക്കി.
ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപേക്ഷക്കൊപ്പം ഓൺലൈനിൽ സമർപ്പിക്കണം. എല്ലാ നടപടികളും പൂർത്തിയായ ശേഷം നിർദേശിക്കുന്ന സമയത്ത് പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യിക്കാൻ മാത്രം നേരിട്ട് പോയാൽ മതിയാവും. ടൈപ്പിങ് സെന്‍ററുകള്‍ കേന്ദ്ര ഒഫീസിലും നേരിട്ടും അപേക്ഷ നൽകാമെങ്കിലും ക്രമേണ ഇതു പൂർണമായും ഓൺലൈൻ വഴിയാകുമെന്നും അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ അംഗീകൃത ടൈപ്പിങ് സെൻററുകളുടെ പട്ടിക www.adnrd.gov.aeഎന്ന സൈറ്റിൽ ലഭ്യമാണ്. വ്യാജ ടൈപ്പിംഗ് സെന്‍ററുകളിലൂടെ വഞ്ചിതരാകരുതെന്നും വിദേശികള്‍ക്ക് താമസകുടിയേറ്റവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam