
തിരുവനന്തപുരം: കൊല്ലം- മലപ്പുറം കളക്ടറേറ്റുകളിൽ സഫോടനം നടത്തിയത് പിന്നിൽ ബേസ് മൂവ്മെൻറ് എന്ന സംഘടനയുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖിയാണെന്ന് സൂചന. കൊയമ്പത്തൂർ സ്ഫോടന കേസ് ഉള്‍പ്പെടെ നിരവധി തീവ്രവാദ കേസിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖി. നാഗപ്പട്ടണം സ്വദേശിയായ അബൂബക്കർ സിദ്ദിഖി നിരോധിച്ച തീവ്രവാദ സംഘടനയായ അൽ-ഉമയുടെ സജീവ പ്രവർത്തകനായിരുന്നു. സ്ഫോടന കേസിൽ പരോള്‍ ലഭിച്ച പുറത്തിറങ്ങിയ സിദ്ദിഖി 2009 മുതൽ ഒളിവിലാണ്.
കർണാടയിലെ ബിജെപി ഓഫീസ് സ്ഫോടനം ഉള്‍പ്പെടെ പിന്നീട് ദക്ഷിണേന്ത്യയിൽ നടന്ന നിരവധി സ്ഫോടനങ്ങള്‍ക്കു പിന്നിൽ ബോംബ് നിർമ്മാണത്തിൽ വിദഗ്ദനായ ഇയാളുടെ പങ്ക് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നുണ്ട്. പഴയ അൽ-ഉമ പ്രവർത്തകർ ആന്ധ്ര- തമിഴ്നാട് എന്നിവടങ്ങളിൽ തീവ്രവദ കേസേുകളില്‍ പ്രതിയായ ശേഷം കോടതികള്‍ ആക്രമിക്കുമെന്ന ഭീഷണ സന്ദേശം തമിഴ്നാട് പൊലീസിന് ലഭിച്ചിരുന്നു. ഇതിനുശേഷമാണ് ചിറ്റൂർ- കൊല്ലം- മൈസൂർ കോടതികളിൽ സ്ഫോടനം നടന്നത്.
അൽ-ഉമയുടെ പുതിയ പതിപ്പായ ബേസ് മൂവ്മെന്റാണ് ഇതിനു പിന്നിലെന്ന സംശയം തുടക്കത്തിലേ ശക്തമായിരുന്നു. കൊല്ലം സ്ഫോടന കേസ് അന്വേഷിക്കുന്ന സംഘം അബൂബക്കറിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട്ടിലൊഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലുമാണ് സ്ഫോടനം എന്നതും തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘടനയിലേക്ക് സംശയം ബലപ്പെടുത്തുന്നുണ്ട്. അതേസമയം, കേരളത്തിലെ സ്ഫോടന കേസുകള്‍ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാനുള്ള ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam