കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്കെതിരെ എബിവിപിയുടെ ബലാത്സംഗ ഭീഷണി

By Web DeskFirst Published Feb 27, 2017, 4:43 PM IST
Highlights

ദില്ലി രാംജാസ് കോളേജില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഒമര്‍ ഖാലിദിനെ സെമിനാറില്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന എബിവിപിക്കെതിരെയാണ് ദില്ലി ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ത്ഥിനിയും കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളുമായ ഗുര്‍മേഹര്‍ കൗര്‍. ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചത്. എബിവിപിയെ ഭയമില്ലെന്നും ഒറ്റയ്ക്കല്ലെന്നുമെഴുതിയ പ്ലക്കാര്‍ഡുമായുള്ള ചിത്രത്തിനും ക്യാന്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്‌പ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ പ്രചാരമാണ് കിട്ടിയത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ തനിക്ക് ഭീഷണി സന്ദേശമെത്തിയതെന്ന് ഗുര്‍മേഹര്‍ കൗര്‍ പറഞ്ഞു.

ഇന്ത്യപാകിസ്ഥാന്‍ സംഘര്‍ഷ സമയത്തും ഗുര്‍മേഹറിന്റെ ഫേസ്ബുക്ക്, യൂ ട്യൂബ് സന്ദേശങ്ങക്ക് ഏറെ പ്രചാരം കിട്ടിയിരുന്നു. തന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ലെന്നും യുദ്ധമാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. താനല്ല ബാറ്റാണ് രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയതെന്ന് സെവാഗ് പരിഹസിച്ചു. രാജ്യദ്രോഹപരമായ നിലപാടെടുക്കാന്‍ ദാവൂദ് ഇബ്രാഹിം പോലും സ്വന്തം പിതാവിന്റെ പേരുപയോഗിച്ചിരുന്നില്ലെന്നും
മൈസൂരുവിലെ കൊ!ഡാഗുവില്‍നിന്നുള്ള ബിജെപി എംപി  പ്രതാപ് സിംഹ ട്വീറ്റ് ചെയ്തു. ജനങ്ങളെ കൊന്നത് തങ്ങളല്ലെന്നും ബോംബാണെന്നുമുള്ള പ്ലക്കാര്‍ഡുമായി ദാവൂദ് ഇബ്രാഹീമും ഒസാമ ബിന്‍ലാദനും ഹിറ്റ്‌ലറിന്റേയും ചിത്രം പോസ്റ്റ് ചെയ്താണ് പ്രതാപ് സിംഗ് പ്രതികരിച്ചത്.  ഗുര്‍മേഹര്‍ കൗറിന്റെ മസ്തിഷ്‌കം ആരാണ് മലിനമാക്കിയതെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജുവിന്റെ ചോദ്യം.  ദുര്‍ഭരണത്തിനും അസഹിഷ്ണുതയ്ക്കുമെതിരെയാണ് വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

click me!