രക്തസാക്ഷിയായ സൈനികന്‍റെ കുടുംബത്തെ അ​പ​ഹാ​സ്യ​രാ​ക്കി യുപി മുഖ്യന്‍റെ സന്ദര്‍ശനം

Published : May 14, 2017, 03:13 PM ISTUpdated : Oct 05, 2018, 03:22 AM IST
രക്തസാക്ഷിയായ സൈനികന്‍റെ കുടുംബത്തെ അ​പ​ഹാ​സ്യ​രാ​ക്കി യുപി മുഖ്യന്‍റെ സന്ദര്‍ശനം

Synopsis

ലഖ്നൗ: അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ബി​എ​സ്എ​ഫ് സൈ​നി​ക​ന്‍റെ കു​ടും​ബ​ത്തെ അ​പ​ഹാ​സ്യ​രാ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ന്ദ​ർ​ശ​നം. പാ​ക് സൈ​നി​ക​ർ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്ക​പ്പെ​ട്ട പ്രേം ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ യോ​ഗി നടത്തിയ സന്ദര്‍ശനമാണ് വിവാദമായിരിക്കുന്നത്. സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ശേ​ഷം മുഖ്യമന്ത്രി തിരിച്ചുപോയ ശേഷം അതെല്ലാം പ്രദേശിക ഭരണകൂടം എടുത്തുമാറ്റുകയായിരുന്നു.

എ​സി, സോ​ഫ​ക​ൾ, ക​ർ​ട്ട​നു​ക​ൾ, കാ​ർ​പ്പ​റ്റു​ക​ൾ, ക​സേ​ര​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വീ​ട് മ​നോ​ഹ​ര​മാ​ക്കി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം കു​ടും​ബ​ത്തി​നും യോ​ഗി​ക്കും വി​ഐ​പി പ​രി​ഗ​ണ​ന ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ അ​ധി​കൃ​ത​ർ ഈ ​സാ​മ​ഗ്രി​ക​ളെ​ല്ലാം തി​രി​ച്ചെ​ടു​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​ളി​ഭ്യ​രാ​ക്കി. 

അ​വ​ർ എ​സി സ്ഥാ​പി​ച്ചു. സോ​ഫ സ്ഥാ​പി​ച്ചു. ത​റ​യി​ൽ കാ​ർ​പ​റ്റ് വി​രി​ച്ചു. വെ​ദ്യു​തി നി​ല​യ്ക്കാ​തി​രി​ക്കാ​ൻ ജ​ന​റേ​റ്റ​ർ​വ​രെ കൊ​ണ്ടു​വ​ന്നു. പ​ക്ഷേ, മു​ഖ്യ​മ​ന്ത്രി പോ​യ​തി​നു​ശേ​ഷം അ​വ​ർ എ​ല്ലാം തി​രി​ച്ചെ​ടു​ത്തു- സൈ​നി​ക​ന്‍റെ സ​ഹോ​ദ​ര​ൻ ദ​യാ ശ​ങ്ക​ർ പ​റ​യു​ന്നു. ഇ​ത് ത​ങ്ങ​ളെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഏ​റ്റ​വും പി​ന്നാ​ക്ക പ്ര​ദേ​ശ​മാ​യാ​ണ് ദി​യോ​റി​യ ക​രു​ത​പ്പെ​ടു​ന്ന​ത്. യോ​ഗി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി സൈ​നി​ക​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള പൊ​ടി​നി​റ​ഞ്ഞ വ​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നും മാ​ലി​ന്യ ഓ​ട​ക​ൾ മൂ​ടി​വ​യ്ക്കാ​നും​വ​രെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ത​യാ​റാ​യി. 

താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച മു​ള​ന്ത​ണ്ടി​ലാ​ണ് എ​സി താ​ങ്ങി​നി​ർ​ത്തി​യ​ത്. സൈ​നി​ക​ന്‍റെ വീ​ട്ടി​ൽ 25 മി​നി​റ്റ് വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ച​ശേ​ഷം യോ​ഗി മ​ട​ങ്ങി​യ​തി​നൊ​പ്പം താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച സാ​ധ​ന​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​രും മ​ട​ങ്ങി. 

മേ​യ് ഒ​ന്നി​നാ​ണ് ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ പാ​ക് സൈ​നി​കർ പ്രേം ​കു​മാ​റി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ന്ന​തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'