തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

Web desk |  
Published : May 20, 2018, 10:29 AM ISTUpdated : Jun 29, 2018, 04:24 PM IST
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

Synopsis

പത്തനം തിട്ടയിൽ നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിയുക ആയിരുന്നു

ദിണ്ടി​ഗൽ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു. കോട്ടയം സ്വദേശിയായ ജീനു മോൻ , ജോസ് , കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. ദിണ്ടിക്കൽ ജില്ലയിലെ വേടചന്തൂരിലാണ് അപകടം ഉണ്ടായത്. 

പത്തനം തിട്ടയിൽ നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിയുക ആയിരുന്നു. ജീനു മോനും  ജോസും ബസിലെ യാത്രക്കാർ ആയിരുന്നു. ലോറിയിൽ വരികയായിരുന്ന കൊല്ലം സ്വദേശി ഷാജി ഇവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ആണ്  അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ഷാജിയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബസിലുണ്ടായിരുന്ന 15 പേരെ ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്ലാമബാദ് ച‍‍ർച്ചകൾ രാത്രി വൈകിയും തുടരുന്നു, ശുഭകരമായ വിവരങ്ങളില്ലെന്ന് ഇറാൻ, ഫലമെന്താണെങ്കിലും ആശങ്കയില്ലെന്ന് ട്രംപ്
ചരിത്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം, ജോൺസൺ സ്പേസ് സെന്ററിൽ വൻ വരവേൽപ്