ടെക്‌നോപാര്‍ക്കിലെ അപകടദൃശ്യം വൈറലായി പ്രചരിക്കുന്നു

Web Desk |  
Published : Jul 29, 2016, 11:12 AM ISTUpdated : Oct 05, 2018, 12:36 AM IST
ടെക്‌നോപാര്‍ക്കിലെ അപകടദൃശ്യം വൈറലായി പ്രചരിക്കുന്നു

Synopsis

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാറിടിച്ച് വീഴ്ത്തിയ സ്‌കൂട്ടര്‍ യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വാട്‌സാപ്പിലൂടെ പ്രചരിക്കുന്നത്. കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്കിന്റെ പ്രധാന കവാടമാണ് ഇത്. വൈകുന്നേരം ജീവനക്കാര്‍ ജോലികഴിഞ്ഞ് പുറത്തിറങ്ങുന്ന സമയം. പ്രധാന കവാടത്തിനടുത്ത്, സുരക്ഷാ ജീവനക്കാരനുമായി സംസാരിച്ച് നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരിയെ തൊട്ടുപിന്നില്‍ എത്തിയ നാനോ കാര്‍ തട്ടിവീഴ്ത്തി.

സ്‌കൂട്ടറില്‍ യാത്രചെയ്ത യുവതി എഴുന്നേല്‍ക്കുന്നതിന് മുമ്പ്, കാര്‍ വീണ്ടും നിരങ്ങി മുന്നോട്ട് നീങ്ങുന്നതും കാണാം. താഴെ വീണ യുവതി, കാറിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവര്‍ക്ക് കാര്യമായ പരിക്കില്ല. വാഹനം ഓടിച്ച യുവതിയും പരിക്കേറ്റ യുവതിയും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരാണ്. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സര്‍ക്കാര്‍ കരട് വിജ്ഞാപനത്തിൽ തുച്ഛമായ വര്‍ധനവ്, 40000 രൂപ അടിസ്ഥാന ശമ്പളമെന്നതിൽ പിന്നോട്ടില്ല'; മാര്‍ച്ച് 9 മുതൽ സമ്പൂര്‍ണ പണിമുടക്കെന്ന് യുഎൻഎ
യുദ്ധത്തിന്‍റെ എട്ടാം ദിനം ഇറാനിലേക്ക് ഫോൺ കോൾ, അതി നിർണായക ഇടപെടലുമായി പുടിൻ; ഇറാൻ പ്രസിഡന്‍റുമായി ചർച്ച; സംഘർഷം അവസാനിപ്പിക്കാൻ പരിശ്രമം