
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ക്യാബിനറ്റ് പദവി സംബന്ധിച്ചു നിയമ ഭേദഗതിക്കു ശുപാര്‍ശ. ഇരട്ട പദവി നിയമത്തില്‍ ഭേദഗതി വേണമെന്നു ചീഫ് സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറിയും ശുപാര്‍ശ നല്‍കി. നാളത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.
ഭരണ പരിഷ്കരണ കമ്മിഷന്റെ ചെയര്‍മാനായാണു വി.എസിനെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്. എംഎല്‍എയായ വി.എസിനു ക്യാബിനറ്റ് റാങ്കോടുകൂടിയ മറ്റൊരു പദവി നല്‍കാന്‍ വേണ്ടി ഇരട്ട പദവി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണു നിയമ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഇപ്പോള്‍ സര്‍ക്കാറിനു ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ഈ നിയമസഭാ സമ്മേളനത്തില്‍ ഇതു ബില്ലായോ അതിനുശേഷം ഓര്‍ഡിനന്‍സായോ പാസാക്കും. നാളത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യും. ഈ മാസം 19 വരെ നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. നിയമസഭ സമ്മേളിക്കുന്നകാലത്തുതന്നെ നിയമഭേഗഗതിക്കാണു സര്‍ക്കാര്‍ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam