സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനൊപ്പം ചേര്‍ത്ത് വിനിയോഗിക്കുമെന്ന് സുരേഷ് ഗോപി

Published : Apr 24, 2016, 01:12 PM ISTUpdated : Oct 04, 2018, 07:29 PM IST
സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനൊപ്പം ചേര്‍ത്ത് വിനിയോഗിക്കുമെന്ന് സുരേഷ് ഗോപി

Synopsis

എംപിയായ ശേഷവും സിനിമാഭിനയം തുടരുമെന്നും  പ്രതിഫലത്തിന്റെ ഒരു പങ്ക് എംപി ഫണ്ടിനോട് ചേര്‍ത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നിയുക്ത രാജ്യസഭാംഗം സുരേഷ് ഗോപി. പ്രകൃതി സംരക്ഷണത്തിനും കുടിവെള്ള പ്രശ്നത്തിലും ഊന്നല്‍ കൊടുത്താകും തന്റെ സേവനമെന്ന് സുരേഷ് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേഫലം നിഷ്‍പ്രഭമാക്കുന്ന പ്രകടനം ബിജെപി സംസ്ഥാനത്ത് നടത്തുമെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗംഗാ ശുചീകരണ മാതൃകയിലുള്ള നദീജലസംരക്ഷണ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്ത് താന്‍ സജീവമായുണ്ടാകുമെന്നും ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നിന്നും നല്ല പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ജാതി വിവേചനം: പൂജാകാര്യങ്ങളിൽ നിന്ന് വിട്ടുനിന്ന് 5 തന്ത്രി കുടുംബം: കടുത്ത നിലപാടുമായി ഭരണസമിതി
ദമ്പതികളെ ക്രൂരമായി മർദിച്ച് ഒൻപത് അം​ഗ സംഘം; യുവാവിന്റെ അഞ്ചര പവന്റെ മാലയും കവർന്നു, മലയിൻകീഴ് പൊലീസിൽ പരാതി