പി വി അന്‍വറിന്റെ നിയമലംഘനം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Published : Dec 13, 2017, 10:25 AM ISTUpdated : Oct 05, 2018, 02:30 AM IST
പി വി അന്‍വറിന്റെ നിയമലംഘനം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Synopsis

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ നിയമ ലംഘനങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. മലപ്പുറം ജില്ലാ ജിയോളജിസ്റ്റ്, പിഡബ്ലുഡി ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവര്‍ക്കെതിരെയാണ് നിയമ നടപടിയെടുക്കുക. ഇരുവര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തി. തടയണ പൊളിക്കാനുള്ള എസ്റ്റിമേറ്റ് ഇരുവരും വൈകിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. 

പിവി അന്‍വര്‍ എംഎല്‍എയുടെ നിയമ ലംഘനങ്ങളില്‍ ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാമെന്ന് നേരത്തേ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ക്ക് മലപ്പുറം കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തടയണ നിര്‍മ്മാണം തടയുന്നതില്‍ സെക്രട്ടറിക്ക് വീഴ്ച വരുത്തിയെന്നാണ് കളക്ടറുടെ കണ്ടെത്തല്‍. പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് റവന്യൂമന്ത്രി അറിയിച്ചു. തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്ന് ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. 

ചീങ്കണ്ണിപ്പാലിയില്‍ പിവി അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടയണ രണ്ടാഴ്ചക്കകം പൊളിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ചെറുകിട ജലസേചന വകുപ്പിനാണ് പൊളിക്കാനുള്ള ചുമതല. പൊളിക്കാനുള്ള ചെലവ് സ്ഥലമുടമയില്‍ നിന്ന് ഈടാക്കാനും സ്ഥലമുടമ പൊളിച്ച് മാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം പൊളിക്കണമെന്നും നിര്‍ദ്ദേശം. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, തടയണയുമായി ബന്ധമില്ലെന്ന് അന്‍വര്‍ പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള തടയണയല്ല പൊളിക്കുന്നതെന്നും ആരോണോ ഉടമസ്ഥര്‍ അവര്‍ പൊളിക്കട്ടെയന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

2015ലാണ് ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ തടയണ നിര്‍മ്മിച്ചത്. 2015ല്‍ വില്‍പന കരാറെഴുതിയ ഭൂമി എംഎല്‍എ തന്നെ കൈവശം വച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു.  തടയണ നിര്‍മ്മാണത്തിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തി. മുന്‍കൂര്‍ അനുമതി വാങ്ങാതെ മണ്ണ് നീക്കം ചെയ്തതിനും ഖനനം നടത്തിയതിനും മൈനിംഗ് ആന്റ്  ജിയോളജി വകുപ്പ് പിഴയും റോയല്‍റ്റിയും ഈടാക്കാന്‍ തീരുമാനിച്ചു.

അനധികൃതമായി മണ്ണ് നീക്കം ചെയ്തതിന് സര്‍ക്കാരിലേക്ക് പിഴയടക്കണമെന്ന നോട്ടീസ് പക്ഷേ കിട്ടിയത് സ്ഥലത്തിന്റെ മുന്‍ ഉടമകള്‍ക്കാണ്. വസ്തുവില്‍പന കരാറടക്കം കാട്ടി  സ്ഥലം കൈമാറിയ വിവരം ഇവര്‍ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു. സ്വാഭാവികമായും നിയമലംഘനത്തിന് പിഴ അടക്കേണ്ടതിന്റെ ഉത്തരവാദിത്തം പി വി അന്‍വര്‍ എംഎല്‍എയിലേക്കേത്തി. പി.വി. അന്‍വര്‍ എംഎല്‍എ കൈവശം വച്ചിരിക്കുന്ന സമയമാണ് ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നതെന്ന റിപ്പോര്‍ട്ട് ഏറനാട് തഹസില്‍ദാറും,  സബ്കളക്ടറും മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നല്‍കി. എന്നാല്‍ അന്‍വര്‍ പിഴയടച്ചില്ല. മാത്രമല്ല വില്‍പന കരാറെഴുതിയ ഭൂമി രണ്ടാം ഭാര്യയുടെ അച്ഛന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. നിയമലംഘനം ഇത്രത്തോളം വ്യക്തമായിട്ടും ഉദ്യോഗസ്ഥരും പിന്നീട് അനങ്ങിയില്ല. സര്‍ക്കാരിന് വരുമാനനഷ്ടം ഉണ്ടായി എന്നത് മാത്രമാണ് ഒടുവില്‍ സംഭവിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി