ദിലീപിനൊപ്പം ചില സിനിമകളില്‍ അഭിനയിച്ചതില്‍ ലജ്ജിക്കുന്നു; ജോയ്മാത്യു

Published : Jul 11, 2017, 03:29 PM ISTUpdated : Oct 05, 2018, 01:25 AM IST
ദിലീപിനൊപ്പം ചില സിനിമകളില്‍ അഭിനയിച്ചതില്‍ ലജ്ജിക്കുന്നു; ജോയ്മാത്യു

Synopsis

കോഴിക്കോട്: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി വന്നതില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന് നടനും സംവിധായകനുമായ ജോയി മാത്യു. അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും ഇനിയെങ്കിലും കൂറ്റന്‍ ഫ്‌ളക്‌സുകളില്‍ പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്താന്‍ വലിഞ്ഞു കയറാതെ യാഥാര്‍ത്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജോയ് മാത്യു.

തന്റെ ഫേസ്ബുക്ക് പേദിലൂടെയാണ് ജോയ്മാത്യുവിന്റെ പ്രതികരണം. ഈ കേസില്‍ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ആദ്യം
ജനം അത് വിശ്വസിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതെയുള്ള കാവല്‍ കേരളാ പോലീസിനെ ഗൂഡാലോചനയുടെ ചുരുളഴിക്കാന്‍ നിര്‍ബന്ധിതരാക്കി.

മറിച്ച് പള്‍സര്‍ സുനിയില്‍ തന്നെ ഈ കേസ് ചുരുട്ടികെട്ടിയിരുന്നെങ്കില്‍  സിബിഐ പോലൊരു കേന്ദ്ര ഏജന്‍സി കേസ് ഏറ്റെടുക്കുകയും ഇതിനേക്കാള്‍ വലിയ രീതിയില്‍ കാര്യങ്ങള്‍ മാറുമെന്നും മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഒരു ക്രിമിനല്‍ കേസിനെക്കുറിച്ചും അന്വേഷണം അവസാനിക്കുന്നതിനു മുമ്പ് എടുത്തുചാടി ഒരു നിഗമനത്തിലും എത്തരുത് എന്ന ഗുണപാഠം എല്ലാവര്‍ക്കും ഇതോടെ ഇനിയെങ്കിലും ബോദ്ധ്യപ്പെട്ടിരിക്കും.

ഇനി പോലീസ് ജയിലില്‍ അടച്ചാലും  'നിരപരാധിയെ രക്ഷിക്കാന്‍ 'എന്ന ആപ്തവാക്യത്തിന്റെ ചുവട് പിടിച്ച് കേസ് വാദിക്കാന്‍ ശവക്കുഴിയില്‍ നിന്നുവരെ വക്കീലന്മാര്‍ വരും എന്ന് കേസ് ഏറ്റെടുക്കുന്ന അഭിഭാഷകരുടെ ഭൂതകാലം നമുക്ക് കാണിച്ചു തരുന്നുണ്ട്. നോട്ടുകെട്ടിന്റെ നാറ്റമല്ലാതെ മനുഷ്യത്വത്തിന്റെ സുഗന്ധമല്ല ഇവരെ ശവക്കുഴിയില്‍ നിന്നും വീണ്ടും തങ്ങളുടെ കറപിടിച്ച കോട്ട് ധാരികളാക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തതെന്നും ജോയ്മാത്യു ചോദിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി