
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർമാതാവും തീയറ്റർ ഉടമയുമായ ലിബർട്ടി ബഷീറിന്‍റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബർട്ടി ബഷീറിന്‍റെ മൊഴി രേഖപ്പെടുത്തിയത്.
ദിലീപിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ലിബർട്ടി ബഷീർ. തനിക്കെതിരേ സിനിമാ മേഖലയിൽ നിന്നുള്ളവർ ഗൂഢാലോചന നടത്തിയാണ് കേസ് സൃഷ്ടിച്ചതെന്ന് ദിലീപും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബഷീറിന്‍റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam