നാദിര്‍ഷ പണം നല്‍കിയെന്ന് സുനില്‍കുമാര്‍

Published : Sep 12, 2017, 11:35 AM ISTUpdated : Oct 04, 2018, 05:09 PM IST
നാദിര്‍ഷ പണം നല്‍കിയെന്ന് സുനില്‍കുമാര്‍

Synopsis

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സുനില്‍കുമാര്‍. നാദിര്‍ഷ പണം തന്നെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കി. മുപ്പതിനായിരം രൂപ നാദിര്‍ഷ കൊടുത്തെന്നാണ് സുനില്‍കുമാറിന്‍റെ മൊഴിയിലുളളത്. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തിയാണ് പണം വാങ്ങിയത്. ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷ പണം തന്നതെന്നും സുനില്‍കുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. 

നടിയെ ആക്രമിക്കുന്നതിന് മുമ്പാണ് പണം നല്‍കിയതെന്നാണ് സുനില്‍ കുമാറിന്‍റെ മൊഴിയിലുളളത്. ദിലീപാണ് പറഞ്ഞത് നാദിര്‍ഷയോട് പോയി പണം വാങ്ങാന്‍. ആ ഘട്ടത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ല. അതിനാലാണ് താന്‍ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയുടെ സെറ്റായ തൊടുപുഴയില്‍ പോയി പണം വാങ്ങിയതെന്നും സുനില്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

അതേസമയം, സുനില്‍കുമാറിന് പണം നല്‍കിയെന്ന് പറ‍യാന്‍ അന്വേഷണസംഘം പ്രേരിപ്പിച്ചുവെന്ന് നാദിര്‍ഷ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷാ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് പറഞ്ഞിട്ടാണ് പണം നല്‍കിയതെന്നും പറയാന്‍ പറഞ്ഞുവെന്നും നാദിര്‍ഷ പറഞ്ഞു. ഇക്കാര്യം നാളെ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്നും നാദിര്‍ഷയുടെ അഭിഭാഷകന്‍ അറിയിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലക്ഷദ്വീപിലെ വാഹന നിയന്ത്രണം തത്കാലമില്ലെന്ന് ഭരണകൂടം; ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും
​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്