വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച നടി പിടിയില്‍

Web Desk |  
Published : Mar 24, 2018, 03:41 PM ISTUpdated : Jun 08, 2018, 05:43 PM IST
വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച നടി പിടിയില്‍

Synopsis

വ്യാജ പാസ്പോര്‍ട്ടുമായി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച നടി പിടിയില്‍ ദുബായിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്

ചെന്നൈ: വ്യാജ പാസ്പോര്‍ട്ടുമായ വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച നടി പിടിയില്‍. ചെന്നൈയില്‍ നിന്ന് ദുബായിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. ദുബായില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയെന്നായിരുന്നു നടി വിശദമാക്കിയത്. 

ദുബായിലേക്കു പോകാനെത്തിയ ഇവരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സംശയത്തെ തുടർന്നു ചോദ്യം ചെയ്തപ്പോഴാണു പാസ്പോർട്ടിലെ വിലാസം വ്യാജമാണെന്നു കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ ഇവര്‍ കാഞ്ചിപുരം സ്വദേശിയായ ഒരാളുടെ വിലാസമാണ് പാസ്പോര്‍ട്ടില്‍ ഉപയോഗിച്ചത്.  കോലാർ സ്വദേശിയായ ഇരുപതികാരിയായ മംമ്ത ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

പാസ്പോർട്ടിലെ മേൽവിലാസത്തിൽ ഇവരുടെ വീട് കാഞ്ചീപുരത്താണെന്ന് രേഖപ്പെടുത്തിയിരുന്നു. ആധാർ വിവരങ്ങൾ പ്രകാരം ഇവർ കർണാടകയിലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതെ തുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. നേരത്തെയും ഇവര്‍ നൃത്തപരിപാടികളില്‍ പങ്കെടുക്കാന്‍ വിദേശത്തേയ്ക്ക് പോയിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും; വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്ന് സിഎസ്ഐ ബിഷപ്പ്
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവ്വേ; 77 മുതൽ 81 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചനം