ദിലീപിന്‍റെ സഹോദരന്‍ അനൂപിനെതിരെ അന്വേഷണം; പോലീസ് ചോദ്യം ചെയ്യും

Published : Jul 12, 2017, 08:39 AM ISTUpdated : Oct 04, 2018, 08:09 PM IST
ദിലീപിന്‍റെ സഹോദരന്‍ അനൂപിനെതിരെ അന്വേഷണം; പോലീസ് ചോദ്യം ചെയ്യും

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെതിരെയും പോലീസ് അന്വേഷണം. കേസിലെ പ്രതിയായ വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി അനൂപിനെ കണ്ടിരുന്നു. സംഭവം ഒതുക്കി തീര്‍ക്കാനും അന്വേഷണം വഴിതിരിച്ചുവിടാന്‍ അനൂപും സഹായിച്ചോയെന്ന്  പോലീസ് സംശയിക്കുന്നുണ്ട്.  അനൂപിനെയും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

 

നടി അക്രമിക്കപ്പെട്ട ദിവസം രാത്രി അനൂപും മറ്റൊരാളും കാറില്‍ ദിലീപിന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടെന്ന് പ്രദേശവാസികളിലൊരാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് അനൂപ് ദിലീപിന്റെ അടുത്തെത്തിയത്. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഒതുക്കാനും കേസില്‍ നിന്ന് ദിലീപിനെ രക്ഷിക്കാനും അനൂപ് ശ്രമിച്ചെന്നാണ് പോലീസ് സംശയിക്കുന്ത്. ദിലീപിന്റെ നിര്‍മ്മാണകമ്പനികളടക്കമുള്ള ബിസിനസ് നിയന്ത്രിക്കുന്നത് അനൂപ് ആണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രാജ്യത്തെ അമേരിക്കയ്ക്ക് വിറ്റു, പ്രധാനമന്ത്രി എപ്സ്റ്റീൻ ഫയൽ ഭയന്ന് രാജ്യത്തെ അടിയറവ് വച്ചു', മോദി നുണയനെന്നും രാഹുൽ ഗാന്ധി
ഇരവിപുരം സീറ്റിനായി ആർഎസ്പിയിൽ പിടിവലി; പട്ടികയിൽ കാർത്തിക് പ്രേമചന്ദ്രൻ ഉൾപ്പെടെ അഞ്ചു പേർ, കൂടുതൽ പിന്തുണ മറ്റൊരു നേതാവിന്