മാധ്യമങ്ങളെ കാണരുതെന്ന് നടിയോട് പോലീസ്

Published : Feb 25, 2017, 04:30 AM ISTUpdated : Oct 05, 2018, 12:28 AM IST
മാധ്യമങ്ങളെ കാണരുതെന്ന് നടിയോട് പോലീസ്

Synopsis

കൊച്ചി: കൊച്ചിയില്‍ അക്രമത്തിനിരയായ നടി മാധ്യമങ്ങളെ കാണുമെന്ന വാര്‍ത്തയ്ക്കു പിന്നാലെ നടിയെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിലക്കി പോലീസ്. മാധ്യമങ്ങളെ കാണരുതെന്ന് പൊലീസ് നടിക്ക് നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് കഴിയാതെ മാധ്യമങ്ങളെ കാണരുതെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. നേരത്തെ രാവിലെ 10.30 ഓടെ മാധ്യമങ്ങളെ കാണുമെന്ന് നടി അറിയിച്ചിരുന്നു.

അതേസമയം നടിക്കെതിരായ ആക്രമണത്തില്‍ ക്വട്ടേഷന്‍ സാധ്യത തള്ളി പൊലീസ്. സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതായി ഇതുവരെ തെളിവുകളില്ല. ഫോണ്‍ രേഖ പരിശോധിച്ചെങ്കിലും കൂടുതല്‍ തെളിവ് കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു നടിക്കായും നേരത്തെ കെണിയൊരുക്കിയിരുന്നു. പക്ഷേ നടി മറ്റൊരു വാഹനത്തില്‍ പോയതിനാല്‍ ലക്ഷ്യം നടന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃണമൂലിൽ പോര് മുറുകുന്നു; മമത ബാനർജി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിയുടെ മകൻ
കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതി; പയ്യോളിയിൽ ഒമ്പത് വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു