തൂത്തുക്കുടി വെടിവെപ്പില്‍ പൊലീസിനെ വിമര്‍ശിച്ച നടി അറസ്റ്റില്‍

Web Desk |  
Published : Jun 22, 2018, 09:31 AM ISTUpdated : Jun 29, 2018, 04:12 PM IST
തൂത്തുക്കുടി വെടിവെപ്പില്‍ പൊലീസിനെ വിമര്‍ശിച്ച നടി അറസ്റ്റില്‍

Synopsis

തൂത്തുക്കുടി വെടിവെപ്പ് പൊലീസിനെ വിമര്‍ശിച്ച നടി അറസ്റ്റില്‍

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തില്‍ പൊലീസ് നടപടിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച നടിയെ അറസ്റ്റ് ചെയ്തു. പൊലീസ് വേഷത്തില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് വിമര്‍ശനം നടത്തിയ സിനിമാ സീരിയല്‍ നടി നീലാനിയെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസ് ക്രൂരത സഹിക്കാന്‍ പറ്റുന്നില്ല. തമിഴ്നാട് പൊലീസ് യൂണിഫോമിനോട് തന്നെ ഇപ്പോള്‍ ലജ്ജ തോനുന്നു. സമാധാനപരമായി സമരം നടത്തിയവരെ പൊലീസ് തീവ്രവാദികളാക്കി എന്നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ നീലാനി പറഞ്ഞത്. 

നീലാനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്നാണ് പൊലീസ് ആരംഭിച്ചത്. എന്നാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു നീലാനി. ചെന്നൈ പൊലീസാണ് നീലാനിക്കെതിരെ കേസെടുത്തത്. കുന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ നീലാനി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മർദിക്കുമായിരുന്നു, ഭക്ഷണമോ മരുന്നോ ആർക്കും നൽകില്ല'; എലോഹിം കേന്ദ്രത്തിലെ പീഡനങ്ങൾ തുറന്ന് പറഞ്ഞ് മുൻ ജീവനക്കാരി
അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന; സിമുലേറ്റർ പരിശോധന വേണമെന്ന് ആവശ്യം