അഡാറിലെ പാട്ട് ഇസ്ലാമിന് ഒരു പരിക്കും ഉണ്ടാക്കില്ല; പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ട്

Published : Feb 15, 2018, 02:58 PM ISTUpdated : Oct 05, 2018, 12:27 AM IST
അഡാറിലെ പാട്ട് ഇസ്ലാമിന് ഒരു പരിക്കും ഉണ്ടാക്കില്ല; പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ട്

Synopsis

തിരുവനന്തപുരം: മതവികാരം വ്രണപ്പെട്ടുവെന്ന പേരില്‍ വിവാദത്തിലായ സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ ഒരൂ അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനത്തിന് പിന്തുണയുമായി  പോപ്പുലര്‍ ഫ്രണ്ട്.  ചിത്രത്തിലെ പാട്ട് നിരോധിക്കണമെന്ന അഭിപ്രായം ഇല്ലെന്ന്  പോപ്പുലർ ഫ്രണ്ട് വ്യക്തമാക്കി.

വിഷയത്തിൽ ആരോഗ്യപരമായ ചർച്ചകൾ നടക്കട്ടെ.ഈ പാട്ട് കൊണ്ട് ഇസ്ലാം മതത്തിനോ മതനേതാക്കൾക്കോ ഒരു പരിക്കും പറ്റില്ലെന്നും സംസ്ഥാന സമിതി അംഗം സി അബ്ദുൾ ഹമീദ്  പ്രതികരിച്ചു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ  വിവാദ ഗാനം പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു. ഗാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജനപിന്തുണ കരുതി തീരുമാനം മാറ്റുകയായിരുന്നു. 

പാട്ടിനെതിരെ ഹൈദരാബാദില ഒരു സംഘമാണ് ആദ്യം പരാതി നല്‍കിയത്. പാട്ട് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു പരാതി. ഹൈദരാബാദ് പൊലീസ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തിട്ടുണ്ട്.  രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ പ്രണയഗാനം  മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്  തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കള്‍ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ചിത്രത്തിലെ മാണിക്യമലരായ പൂവി.... എന്ന ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്ന്  യുവാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ഇതിലെ പ്രവാചക വിരുദ്ധത വ്യക്തമായെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഉരുളലല്ല വേണ്ടത്, കെസിയും ചെന്നിത്തലയും സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം: ശിവന്‍കുട്ടി
തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി