അടിമാലി ചിന്നപ്പാറകുടി; രാജന്റെ മരണം കൊലപാതകമല്ല

Published : Dec 26, 2017, 07:00 PM ISTUpdated : Oct 04, 2018, 11:59 PM IST
അടിമാലി ചിന്നപ്പാറകുടി; രാജന്റെ മരണം കൊലപാതകമല്ല

Synopsis

ഇടുക്കി: കഴിഞ്ഞ 24ന് രാത്രിയിലാണ് അടിമാലി ചിന്നപ്പാറകുടി നിവാസി പാറക്കല്‍ രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി ഭര്‍ത്താവ് രാജന്‍ വീരപ്പനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജന്‍ പാറയ്ക്കലും സഹോദരി ഭര്‍ത്താവ് രാജന്‍ വീരപ്പനുമായുണ്ടായ അടിപിടി കൊലപാതകത്തില്‍ കലാശിച്ചുവെന്നതായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മണകാരണം ഹൃദയാഘാതം എന്ന് വ്യക്തമായിട്ടുണ്ട്.
    
24ന് അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ രാജന്‍ വീരപ്പന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. ഇതുകണ്ട സഹോദരന്‍ രാജന്‍ പാറയ്ക്കല്‍ തടയാന്‍ ശ്രമിയ്ക്കുകയും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് രാജന്‍ വീരപ്പന്‍ രാജന്‍ പാറയ്ക്കലിനെ ബലമായി പിടിച്ച് തള്ളുകയും ഇയാള്‍ വീടിന്റെ കട്ടളയില്‍ തലയിടിച്ച് വീഴുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ ഉണ്ടായ മുറിവ് മരണകാരണമായി എന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് 24 ന് രാത്രിയില്‍ തന്നെ രാജന്‍ വീരപ്പനെ അടിമാലി പോലിസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണകാരണം വീഴ്ചയ്ക്കിടയില്‍ ഉണ്ടായ ഹൃദയാഘാതമാണെന്ന് തെളിഞ്ഞത്. 

രാജന്‍ വീരപ്പനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അടിമാലി ചാറ്റുപാറകുടിയില്‍ 50 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ അമ്മാവന്‍ മരുമകനെ കൊലപെടുത്തിയിരുന്നു. ആദിവാസി മേഖലയില്‍ മദ്യത്തിന്റെ ഉപയോഗം കൂടിയതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

സമീപത്തെ പറമ്പിൽ 2 ദിവസമായി ഒരു ബൈക്ക്, സാധുൽ അവസാനമായി വീട്ടിലെത്തിയത് 2 ദിവസം മുമ്പ്, ക്വാറിയിലെ പ്ലാന്റിൽ യുവാവിന്റെ മൃതദേഹം
യുഎൻഐ ഓഫീസ് ബലമായി ഒഴിപ്പിച്ചെന്ന് ആരോപണം; പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ, മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റമെന്ന് സ്റ്റേറ്റ്സ്മാൻ