
കൊച്ചി: ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. താനറിയുന്ന ദിലീപ് കുറ്റവാളിയോ അധോലോക നായകനോ അല്ല. മാധ്യമങ്ങൾ കോടതി വിധി വരും വരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ദിലീപിനെ പൊലീസ് കസ്റ്റഡിയലാണ്. ദിലീപിനെ പിന്തുണച്ചും രൂക്ഷമായി വിമർശിച്ചും സിനിമാ മേഖലയിൽ നിന്നും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുതിർന്ന സംവിധയാകൻ അടൂർ ഗോപാലകൃഷ്ണൻ വിഷയത്തിൽ നിലപാട് അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam