പഴ്സ് മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി; നടപടിയെടുക്കാനാവാതെ പൊലീസ്

Published : Sep 05, 2018, 05:59 PM ISTUpdated : Sep 10, 2018, 04:19 AM IST
പഴ്സ് മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി; നടപടിയെടുക്കാനാവാതെ പൊലീസ്

Synopsis

ചീട്ട് കളിക്കുന്നതിനിടെ താഴെ വീണ പഴ്സ് മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി. എന്നാല്‍ മോഷ്ടാവിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയാണ് പൊലീസ്. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചുമില്ല.

ബെയ്ജിങ്:  ചീട്ട് കളിക്കുന്നതിനിടെ താഴെ വീണ പഴ്സ് മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി. എന്നാല്‍ മോഷ്ടാവിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയാണ് പൊലീസ്. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചുമില്ല. ഇത്ര കുഴപ്പക്കാരനായ കള്ളന്‍ ആരെന്നല്ലേ?

ചീട്ടുകളി സംഘത്തിന്റെ സമീപത്ത് കൂടി കടന്നു പോയ ഒരു നായയാണ് പഴ്സ് തട്ടിയെടുത്ത് കടന്നത്. നായ പഴ്സ് തട്ടിയെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്ന് കുറച്ച് സമയത്തിനുള്ളിലാണ് വെറലായത്. മോഷണം നടന്നതിനേക്കുറിച്ച് ആ നേരമൊന്നു ചീട്ടുകളിയില്‍ മുഴുകിയവര്‍ അറിഞ്ഞില്ലെന്നതാണ് രസകരമായ വസ്തുത. 

മുറിയിലൂടെ വന്ന നായകളില്‍ ഒന്ന് പഴ്സ് എടുത്ത് കോണ്ട് പോവുന്നതും വാതിലിന് വെളിയില്‍ കടക്കുന്നതിന് മുന്‍പ് നിലത്ത് വീണ പഴ്സ് വീണ്ടുമെടുത്തു കൊണ്ടു പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചൈനയിലെ ഒരു തെരുവിലാണ് സംഭവം. പീപ്പിള്‍സ് ഡെയിലി എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പുറത്ത് വന്നത്. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിര്‍ണായക സമയത്ത് ട്രംപിന് മോദിയുടെ ഫോൺ കോൾ, ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലേക്കോ? ഊഷ്മളമായ സംഭാഷണം നടന്നെന്ന് പ്രധാനമന്ത്രി
അമേരിക്കക്ക് പിന്നാലെ ഇന്ത്യക്ക് ഇരുട്ടടി നൽകി മറ്റൊരു രാജ്യം, 50 ശതമാനം നികുതി ചുമത്തി, ചൈനയും പാടുപെടും