സെന്‍കുമാറിന് വേണ്ടി കേസ് വാദിച്ചതില്‍ വേദനയും നിരാശയുമെന്ന് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍

By Web DeskFirst Published Jul 10, 2017, 12:08 PM IST
Highlights

ദില്ലി: മുന്‍ ഡി.ജ.പി ടി.പി സെൻകുമാറിന്റെ രാഷ്ട്രീയ നിലപാട് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിക്കില്ലായിരുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ അഡ്വ.ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടു. സെൻകുമാറിന്റെ ബി.ജെ.പി പ്രവേശനം സജീവ ചർച്ചയായ സാഹചര്യത്തിലാണ് ദുഷ്യന്ത് ദവെയുടെ പ്രതികരണം. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാന പൊലീസ് തലപ്പത്ത് നിന്ന് മാറ്റിയ സെന്‍കുമാറിന് ഡി.ജി.പി സ്ഥാനം തിരികെ കിട്ടാൻ വേണ്ടി വാദിച്ചവരിൽ ഒരാൾ ദുഷ്യന്ത് ദവെയായിരുന്നു. കേസ് വാദിച്ചുപോയതിൽ നിരാശയും വേദനയുമുണ്ടെന്നും ദവെ ഇന്ന് പ്രതികരിച്ചു.

അതേസമയം സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ നിര്‍വ്വഹകസമിതിയഗം അഡ്വ പി.എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി.  ഇരുമുന്നണികളിലേയും പ്രവര്‍ത്തന പാരമ്പര്യമുള്ള ചില നിയമസഭാംഗങ്ങളും വൈകാതെ ബി.ജെ.പിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!