പേര് ചെറുതേന്‍; ഗുണം പലത്

Published : Dec 07, 2017, 02:40 PM ISTUpdated : Oct 05, 2018, 03:59 AM IST
പേര് ചെറുതേന്‍; ഗുണം പലത്

Synopsis

കോഴിക്കോട്: ചെറുതേനിന്റെ യഥാര്‍ത്ഥ ഗുണമേന്മ അറിയണമെങ്കില്‍ കോഴിക്കോട് പുല്ലൂരാംപാറയില്‍ സാബുവിനെ പരിചയപ്പെടണം. 25 വര്‍ഷത്തിലേറെയായി സാബു തേനീച്ച വളര്‍ത്തല്‍ തുടങ്ങിയിട്ട്. പിതാവില്‍ നിന്നാണ് സാബുവിന് തേനീച്ച വളര്‍ത്തലില്‍ താല്‍പര്യമുണ്ടായത്. വലിയ അധ്വാനമില്ലാതെ ഒരു ലക്ഷത്തിലേറെ രൂപ ഒരു വര്‍ഷം ചെറു തേന്‍ സംഭരണത്തിലൂടെ സാബുവിന് ലഭിക്കുന്നുണ്ട്. 

ചെറു തേന്‍ സംഭരണത്തിനുള്ള പെട്ടികള്‍ വീടിന് സമീപത്തായി മഴവെള്ളം ഏല്‍ക്കാത്ത തരത്തില്‍ സ്ഥാപിക്കണം. മരുത്, പ്ലാവ് എന്നിവ കൊണ്ട് നിര്‍മ്മിച്ച ചെറു പെട്ടികളിലാണ് സാബുവിന്റെ ചെറു തേന്‍ സംഭരണം. വന്‍ തേനീച്ച വളര്‍ത്തലുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെറു തേനീച്ച വളര്‍ത്തല്‍ എളുപ്പവും സുരക്ഷിതവുമാണ്. പ്രധാനമായും ചെറു തേനീച്ചകള്‍ കുത്തുകയില്ല എന്നതു തന്നെയാണ് പ്രത്യേകത. വീടിന് സമീപങ്ങളിലെ തുളസി, റോസ്, പനനീര്‍, ജാതിയ്ക്ക തുടങ്ങിയവയില്‍ നിന്നും മറ്റുമാകും ചെറുതേനീച്ചകള്‍ തേന്‍ സംഭരിക്കുന്നത്. ഇതു കാരണം ചെറുതേനുകള്‍ക്കള്‍ക്ക് വന്‍തേനിനേക്കാള്‍ ഔഷധ ഗുണം വര്‍ധിക്കും.

ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് ചെറുതേന്‍ എടുക്കുക. ഒരു വര്‍ഷത്തില്‍ ഒരു തവണയെ ചെറു തേന്‍ എടുക്കാന്‍ കഴിയുകയുള്ളു. തേന്‍ പെട്ടിയില്‍ നിന്നും തേന്‍ സംഭരിക്കുമ്പോള്‍ കൈ സ്പര്‍ശിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സാബു ജോസഫ് പറയുന്നു. കൈയില്‍ നിന്നും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതില്‍ സ്പൂണോ മറ്റോ ഉപയോഗിക്കുന്നതാണ് ഉത്തമം. തേന്‍ കോളനികളും (തേനീച്ച നിറച്ച കൂട്) അവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനാകും. വന്‍തേന്‍ സംഭരണവും സാബു നടത്തുന്നുണ്ട്. ഇതില്‍ ഒരു മാസം കൂടുമ്പോള്‍ തേനെടുക്കാം. തോട്ടത്തിലും മറ്റുമായി കൂട്ടുകള്‍ സ്ഥാപിച്ചാണ് വന്‍ തേന്‍ സംഭരണം. ഇവയ്ക്ക് ഓഫ് സീസണില്‍ തീറ്റ നല്‍കണം. പഞ്ചസാര കലക്കിയ ദ്രാവകമാണ് തീറ്റയായി നല്‍കുക. വന്‍ തേനീച്ച സംഭരിക്കുമ്പോള്‍ അവയുടെ കുത്ത് ഏല്‍ക്കാതെ ശ്രദ്ധിക്കണം.

തേന്‍  ആരോഗ്യദായിനി

കുഞ്ഞ് ജനിച്ചാല്‍ മുലപാല്‍ നല്‍കുന്നതിന് മുന്‍പേ നാവില്‍ തേന്‍ തൊട്ടു നല്‍കണമെന്ന പൂര്‍വീകരുടെ ഉപദേശത്തില്‍ നിന്ന് മാത്രം തേനിന്റെ ഔഷധ ഗുണം വ്യക്തമാകും. ശുദ്ധമായ തേന്‍ സേവിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ ഗുരുതര രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധത്തിന് ഇന്ന് തേനിന് ആരോഗ്യരംഗത്ത് വളരെ പ്രാധാന്യമുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, ലൈംഗീക ഉത്തേജനം, അള്‍സര്‍, ആസ്തമ, ഛര്‍ദി, അതിസാരം, ചുമ, വിഷം, രക്തപിത്തം, കൃമി  വിരശല്യം, എക്കിള്‍, കുഴിനഖം എന്നിവക്കെല്ലാം തേന്‍ ഉത്തമമാണ്. സൗന്ദര്യ വര്‍ധനവിനും തേന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ശരീരം പുഷ്ടിപ്പെടുത്താനും തേനി നാകും. പൊണ്ണത്തടി കുറയ്ക്കാനും താരന്‍ ഇല്ലാതാക്കാനും തേനിന് ശേഷിയുണ്ട്. 

തേനിലടങ്ങിയിരിക്കുന്ന പഞ്ചസാരകളും അമ്ലത്വം നല്‍കുന്ന ഗ്ലൂക്കോനിക് ആസിഡും ഹൈഡ്രജന്‍പെറോക്‌സൈഡും ബാക്റ്റീരിയയുടെ വളര്‍ച്ച തടഞ്ഞ് മുറിവുണക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിനും കഫം ശമിപ്പിക്കാനും തേനെന്ന ഔഷധത്തിനാകും. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍, വിറ്റമിനുകള്‍, മൂലകങ്ങള്‍, ആന്റി ബയോട്ടിക്‌സ് എന്നിവയും ശുദ്ധമായ തേനില്‍ അടങ്ങിയിരിക്കും. ശുദ്ധമായ തേനിന്റെ ഗുണമറിയുന്നവര്‍ പുല്ലൂരാംപാറയിലെ സാബു ജോസഫിനെ തേടിയെത്തുന്നതിന്റെ കാരണം ഇപ്പോള്‍ എല്ലാവര്‍ക്കും സുവ്യക്തമാകും. ശുദ്ധമായ ചെറുതേനിന് കിലോഗ്രാമിന് 2300 രൂപ വില വരും. വന്‍തേനിന് കിലോഗ്രാമിന് 400 രൂപ മുതലാണ് വില.

സാബു ജോസഫിന്റെ മൊബൈല്‍ നമ്പര്‍: 9447855970

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍