നിലമ്പൂരില മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ്

By Web DeskFirst Published Dec 30, 2016, 8:34 AM IST
Highlights

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയില്‍ കേന്ദ്രം ഇനിയും നിലപാടറിയിച്ചിരുന്നില്ല. പോലീസ് ചെയ്തത് അവരുടെ കടമ തന്നെയാണെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഉപദേഷ്ടാവ് വ്യക്തമാക്കി. കേരളമുള്‍പ്പെടയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. മാവോയിസ്റ്റുകളെ തുരത്താന്‍ വ്യക്തമായ കര്‍മ്മപദ്ധതിയുണ്ടെന്നും പക്ഷേ ഇത് വെളിപ്പെടുത്താനാവില്ലെന്നും വിജയകുമാര്‍ പറഞ്ഞു. തോക്ക് ഉപേക്ഷിച്ച് മാവോിസ്റ്റുകള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടയെന്നും ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ് പറഞ്ഞു. വിദ്യാസമ്പന്നരായ കേരളീയര്‍ എന്തിനാണ് ആക്രമണകാരികളായ മാവോയിസ്റ്റുകളെ ധാര്‍മ്മികമായി പിന്തുണക്കുന്നതെന്നും കെ വിജയകുമാര്‍ ചോദിച്ചു.

click me!