റവന്യൂ വകുപ്പിലെ തര്‍ക്കം മുറുകുന്നു; നിലപാട് ആവര്‍ത്തിച്ച് എജി

By Web DeskFirst Published Oct 29, 2017, 10:24 AM IST
Highlights

തിരുവനന്തപുരം: തോമസ് ചാണ്ടി കേസില്‍ റവന്യൂ വകുപ്പും അഡ്വക്കറ്റ് ജനറലും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കേസുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് എജിയാണെന്ന നിലപാട് ആവര്‍ത്തിച്ച് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് രംഗത്ത് വന്നു. സ്റ്റേറ്റ് അറ്റോര്‍ണി തങ്ങളുടെ നിയന്ത്രണത്തിലെന്ന് എജിയുടെ ഓഫീസാണ്. ചട്ടങ്ങളില്‍ ഇക്കാര്യമുണ്ടെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.

അതേസമയം എജിക്കെതിരെ വീണ്ടും കാനം രാജേന്ദ്രന്‍ രംഗത്തെത്തി. സ്റ്റേറ്റ് അറ്റോര്‍ണി എന്നത് സ്വതന്ത്ര സ്ഥാപനമാണ്. എജിയുടെ അധികാരം എന്തെന്ന് നിയമം വായിച്ചാല്‍ മനസിലാകും. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കുമെന്നും കാനം വ്യക്തമാക്കി. റവന്യൂ കേസുകളില്‍ അര് അഭിഭാഷകനെ നിശ്ചയിക്കമെന്ന അധികാര തര്‍ക്കമാണ് പൊട്ടിത്തെറിയിലെത്തിയത്. 

തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ കേസില്‍ അഡിഷണല്‍ എ.ജി ഹാജരാകണമെന്ന റവന്യൂമന്ത്രിയുടെ നിര്‍ദേശം എ.ജി തള്ളിയിരുന്നു. അഭിഭാഷകനെ നിശ്ചിക്കുന്നത് താനെന്ന് പറഞ്ഞ അഡ്വക്കറ്റ് ജനറല്‍ റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് എ.ജി പ്രതികരിച്ചു. ഇതോടെ എജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. 

click me!