അന്യപുരുഷനോട് സംസാരിച്ചു: ഭാര്യയുടെ ചെവി ഭര്‍ത്താവ് അറുത്തുമാറ്റി

Published : Feb 02, 2017, 10:06 AM ISTUpdated : Oct 05, 2018, 02:59 AM IST
അന്യപുരുഷനോട് സംസാരിച്ചു: ഭാര്യയുടെ ചെവി ഭര്‍ത്താവ് അറുത്തുമാറ്റി

Synopsis

കബൂള്‍: അന്യപുരുഷനുമായി സംസാരിച്ചതിന് ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചു മാറ്റി.  അഫ്ഗാനിസ്ഥാനിലെ ബാല്‍ക്കിലാണ് സംഭവം.  13 വയസ്സുള്ളപ്പോള്‍ വിവാഹിതയാകേണ്ടി വന്ന സറീന എന്ന യുവതിയോടായിരുന്നു ഭര്‍ത്താവിന്‍റെ ക്രൂരത.  ശരീരം മുഴുവന്‍ മര്‍ദ്ദനമേല്‍ക്കുകയും ചെവി നഷ്ടമാകുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കിയത്.

രണ്ടുപേരും കിടന്നുറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയില്‍ ചാടിയെഴുന്നേറ്റ യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെവി മുറിച്ചു മാറ്റുകയുമായിരുന്നു. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.  മാതാപിതാക്കളെയും ബന്ധുക്കളെയും കാണാന്‍ അനുവദിക്കാത്തതിനാല്‍ ഇയാളില്‍ നിന്നും വിവാഹമോചനം നേടാന്‍ സറീന ആഗ്രഹിച്ചിരുന്നു. 

സംശയരോഗിയായ ഭര്‍ത്താവ് താന്‍ മാതാപിതാക്കളെ കാണാന്‍ പോയാല്‍ അവിടെ മറ്റു പുരുഷന്മാരുമായി സംസാരിക്കുമെന്ന് ഭയന്നിരുന്നതായി സറീന പറയുന്നു. അടുത്തിടെ ഇത്തരത്തില്‍  20 കാരിയായ റെസാഗുല്ലിന്റെ മുക്ക് ഭര്‍ത്താവ് മുറിച്ചു മാറ്റിയത് കഴിഞ്ഞ ജനുവരിയിലായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ വർഷം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത; യുദ്ധഭീതിയിൽ ഗൾഫ്
ഓഹരി വിപണിയിൽ വൻലാഭം വാഗ്ദാനം; മാരാരിക്കുളം സ്വദേശിയായ വയോധികന് 19.62 ലക്ഷം നഷ്ടമായി