കാബൂളില്‍ ഷിയ പള്ളിയില്‍ ചാവേര്‍ സ്ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു

Published : Oct 20, 2017, 09:05 PM ISTUpdated : Oct 05, 2018, 02:46 AM IST
കാബൂളില്‍ ഷിയ പള്ളിയില്‍ ചാവേര്‍ സ്ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു

Synopsis

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇമാം സമാം ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയോടെ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേര്‍ന്ന വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം ആക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷമായ ഷിയ വിഭാഗത്തിനെതിരെ ഈ വര്‍ഷം നടന്ന 194 ആക്രമണങ്ങളില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കഴിഞ്ഞവാരം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആഗസ്റ്റിലും സെപ്റ്റംബറിലും സമാനമായ രീതിയില്‍ അഫ്ഗാനിസ്ഥാനിലെ പള്ളികളില്‍ ആക്രമണം നടന്നിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്