ബംഗളുരു മെട്രോയില്‍ ഇതര സംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നതിനെതിരെ പ്രതിഷേധം

Published : Jul 28, 2017, 12:58 PM ISTUpdated : Oct 05, 2018, 01:49 AM IST
ബംഗളുരു മെട്രോയില്‍ ഇതര സംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നതിനെതിരെ പ്രതിഷേധം

Synopsis

ഹിന്ദിയില്‍  ബോര്‍ഡ് വെക്കുന്നതിനെതിരെ  ബംഗളൂരു മെട്രോയില്‍ നടന്ന സമരം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയും നീളുന്നു. ഹിന്ദിക്കെതിരെ 'നമ്മ മെട്രോ ഹിന്ദി ബേഡ' എന്ന പേരില്‍ ആരംഭിച്ച സമരം ഇപ്പോള്‍ കന്നഡ അറിയാത്ത എന്‍ജിനീയര്‍മാരെ പിരിച്ചു വിടണമെന്ന തരത്തിലാണ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. ഹിന്ദി ബോർഡുകൾ എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസർക്കാരിന് കത്തയച്ചു.

കർണാടകത്തിൽ ആവശ്യത്തിന് എഞ്ചിനീയറിങ് കോളേജുകളും എഞ്ചിനീയർമാരും ഉളളപ്പോൾ എന്തിനാണ് പുറത്തുനിന്നുളളവരെന്ന് കർണാടക വികസന അതോറിറ്റി ചെയർമാൻ സർക്കാരിനയച്ച കത്തിൽ ചോദിച്ചിരുന്നു.മെട്രോ റെയിൽ കോർപ്പറേഷൻ ഓഫീസിൽ ഹിന്ദി സംസാരിക്കുന്ന നിരവധി പേരെ കണ്ടെന്നായിരുന്നു ചെയർമാൻ സിദ്ധരാമയ്യ സൂചിപ്പിച്ചത്.ഇത് തീവ്ര കന്നഡ സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു.സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട് എന്നായിരുന്നു പുതിയ ആവശ്യത്തോട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.കർണാടകത്തിന് സ്വന്തമായി പതാകയും കന്നഡ സംസാരിക്കുന്നവർക്ക് സിവിൽ സർവീസിൽ സംവരണവും ഏർപ്പെടുത്താനുളള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് ഹിന്ദി വിരുദ്ധ സമരം മറ്റൊരു തലത്തിലേക്ക് കടക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം