പെനല്‍റ്റിക്കായുള്ള നെയ്മറുടെ വീഴ്ച കണ്ടശേഷം ഛേത്രിയും പറയുന്നു; വിഎആര്‍ കൊള്ളാം

Web Desk |  
Published : Jun 23, 2018, 12:20 PM ISTUpdated : Jun 29, 2018, 04:13 PM IST
പെനല്‍റ്റിക്കായുള്ള നെയ്മറുടെ വീഴ്ച കണ്ടശേഷം ഛേത്രിയും പറയുന്നു; വിഎആര്‍ കൊള്ളാം

Synopsis

പെനല്‍റ്റിക്കായുള്ള നെയ്മറുടെ ഈ അഭിനയം, കയ്യോടെ പിടിച്ചതടക്കമുള്ള തീരുമാനങ്ങളാണ്, ഛേത്രിയുടെ നിലപാട് മാറ്റത്തിന് വഴിവച്ചത്.

മോസ്കോ: വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തെ പിന്തുണയ്‌ക്കുന്നതായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി.റഷ്യയിലെ ആദ്യ ഗോള്‍ നേടിയ നെയ്മര്‍ ഇനി കൂടുതല്‍ അപകടകാരിയാകുമെന്നും ഛേത്രി പറഞ്ഞു.

പെനല്‍റ്റിക്കായുള്ള നെയ്മറുടെ ഈ അഭിനയം, കയ്യോടെ പിടിച്ചതടക്കമുള്ള തീരുമാനങ്ങളാണ്, തുടക്കത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തോട് വിയോജിച്ചിരുന്ന സുനില്‍ ഛേത്രിയുടെ നിലപാട് മാറ്റത്തിന് വഴിവച്ചത്.

കളിയുടെ ഗതി മാറ്റാവുന്ന റഫറീയിംഗ് പിഴവുകള്‍ കുറയ്‌ക്കാന്‍ സഹായിക്കുമെങ്കില്‍, വാറിനോട് യുദ്ധം പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നായകന്‍ പറയുന്നു. കോസ്റ്റാറിക്കയ്‌ക്കെതിരെ ഗോള്‍ നേടാനായത് നെയ്മറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം മാറിയതോടെ നെയ്മറെ എതിരാളികള്‍ പേടിക്കണമെന്നും സുനില്‍ ഛേത്രി അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സുപ്രധാന നീക്കവുമായി വിമാനക്കമ്പനികൾ; പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ധന സർച്ചാർജ് പരിഗണനയിൽ
ജോലിഭാരമല്ല, ഭർത്താവിൻ്റെ പീഡനമാണ് ശരണ്യയുടെ മരണകാരണമെന്ന് പൊലീസ്; നെയ്യാർ അണക്കെട്ടിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി