അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് പാര്‍ലമെന്റില്‍ ഇന്നും ബഹളം

Published : Apr 29, 2016, 08:09 AM ISTUpdated : Oct 05, 2018, 12:52 AM IST
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് പാര്‍ലമെന്റില്‍ ഇന്നും ബഹളം

Synopsis

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് തെറ്റായ വിവരം രാജ്യസഭയില്‍ നല്കിയെന്ന് ആരോപിച്ചാണ് സുബ്രമണ്യന്‍ സ്വാമി അവകാശലംഘന നോട്ടീസ് നല്കിയത്. കമ്പനികള്‍ മാധ്യമങ്ങള്‍ക്ക് കൈക്കൂലി നല്‍കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഹ്രസ്വ ചര്‍ച്ച വേണമെന്നും സ്വാമി ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വാമിക്കെതിരെ രംഗത്തു വന്നതോടെ സഭ പ്രക്ഷുബ്ധമായി അവകാശലംഘന നോട്ടീസില്‍ ഉചിതമായ തീരുമാനം അദ്ധ്യക്ഷന്‍ കൈക്കൊളളുമെന്ന് ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ അറിയിച്ചു. ജാര്‍ഖണ്ടിലെ ഹസാരിബാഗില്‍ വര്‍ഗ്ഗീയ സംഘര്‍ഷം തടയാന്‍ കേന്ദ്രം നടപടിയെടുക്കുന്നില്ല എന്ന ആരോപണവും രാജ്യസഭയെ പ്രക്ഷുബ്ധമാക്കി

ജാര്‍ഖണ്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം തുടരുന്നു എന്ന കോണ്‍ഗ്രസ് ആരോപണം കേന്ദ്രം തള്ളിക്കളഞ്ഞു. ജാര്‍ഖണ്ടിലെ സ്ഥിതി പഠിക്കാന്‍ പാര്‍ലമെന്‍ററി കമ്മിറ്റിയെ അയയ്ക്കണമെന്ന് ഗുലാം നബി ആസാദും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരിയും ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെറുവള്ളി എസ്റ്റേറ്റ്: പാലാ കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ രാജൻ; 'നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഉന്നയിക്കപ്പെട്ടത്'
കരൂർ ദുരന്തം: വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത; മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമർപ്പിക്കാൻ സിബിഐ