വ്യോമസേനാ ഹെലികോപ്റ്റർ തകർന്ന് അഞ്ച് മരണം

Published : Oct 06, 2017, 10:58 AM ISTUpdated : Oct 05, 2018, 03:52 AM IST
വ്യോമസേനാ ഹെലികോപ്റ്റർ തകർന്ന് അഞ്ച് മരണം

Synopsis

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് അഞ്ച് സൈനികര്‍ മരിച്ചു. ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു. വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്ററാണ് തവാങ്ങിന് സമീപം അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് വ്യോമ സേന രൂപം നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശരിയത്ത് നിയമം ലംഘിച്ച് വിവാഹിതരാകാതെ ലൈം​ഗികബന്ധത്തിലേർപ്പെട്ടു, മദ്യപിച്ചു, 140 ചാട്ടവാറടി ശിക്ഷ, യുവതി ബോധം കെട്ടു
പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി