ഉച്ചയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി, രാത്രി വൈകിയും യാത്രക്കാരുടെ പ്രതിഷേധം

Web Desk |  
Published : Jun 29, 2018, 01:43 AM ISTUpdated : Oct 02, 2018, 06:48 AM IST
ഉച്ചയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി, രാത്രി വൈകിയും യാത്രക്കാരുടെ പ്രതിഷേധം

Synopsis

ഉച്ചയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി

കൊച്ചി: നെടുന്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ദുബായ്  വിമാനം വൈകി. ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി ഒരു മണിക്കും പുറപ്പെട്ടിട്ടില്ല. എയര്‍ ഇന്ത്യയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ കുത്തിയിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനും യാത്രക്കാരെ മറ്റൊരിടത്തേക്ക് മാറ്റാനും എയര്‍ ഇന്ത്യ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരുടെ പ്രതിഷേധം.

നൂറിലധികം യാത്രക്കരുമായി ദുബൈയിക്ക് പോകാന്‍ ഷെഡ്യൂള്‍ ചെയ്ത വിമാനമാണ് വൈകിയത്. ഭൂരിഭാഗം യാത്രക്കാര്‍ക്കും അടിയന്തരമായി ദുബായിലെത്തേണ്ടതുണ്ട്. ടിക്കറ്റ് തുക തിരിച്ചു നല്‍കിയാല്‍ മറ്റ് ഫ്ലൈറ്റുകള്‍ നോക്കാമെന്ന് പറഞ്ഞ യാത്രക്കാരോട് പെട്ടെന്നു തന്നെ ശരിയാകുമെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ വിശദീകരണം ലഭിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു
പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയത് തവളയിൽ നിന്നുള്ള ഉഗ്ര നൽകി, ജയിലിൽ വെച്ച് പുടിൻ ഭരണകൂടത്തിന്റെ ക്രൂരത, റഷ്യക്കെതിരെ യൂറോപ്പിന്റെ വെളിപ്പെടുത്തൽ