
ദില്ലി: യാത്രക്കാരനെ ജീവനക്കാരൻ മർദിച്ച സംഭവത്തിൽ ഇൻഡിഗോയെ ട്രോളി എയർ ഇന്ത്യ. ഇൻഡിഗോ ജീവനക്കാരന്റെ കൈയാങ്കളി പരോക്ഷമായി സൂചിപ്പിച്ചാണ് എയർഇന്ത്യ എതിരാളിയെ ചെറുതായൊന്നു കുത്തിയത്. ട്വിറ്ററിലൂടെയാണ് എയർഇന്ത്യയുടെ കളിയാക്കൽ. നമ്മളുടെ കൈകൾ ഉയരുന്നത് നമസ്തേ പറയാൻ മാത്രമാണെന്നാണ് ര ട്വീറ്റ്. തലപ്പാവ് ഏയര്‍ ഇന്ത്യന്‍ സിമ്പല്‍ മഹാരാജയുടെ ചിത്രത്തിനൊപ്പമാണ് കുത്തുവാക്ക് ചേർത്തിരിക്കുന്നത്.
മറ്റൊരു ട്വീറ്റിൽ പരാജയപ്പെടാത്ത സേവനം എന്നായിരുന്നു പരിഹാസം. ഇംഗ്ലീഷിലുള്ള ഒറ്റവരി കുറിപ്പിൽ ബീറ്റ് (അടി) എന്ന ഭാഗം മാത്രം പ്രത്യേക നിറത്തിലാണ് എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 15ന് ഡൽഹി വിമാനത്താവളത്തിലാണു വിവാദ സംഭവം അരങ്ങേറിയത്. വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താൻ വൈകിയത് ചോദ്യം ചെയ്ത രാജീവ് കത്യാൽ എന്ന യാത്രക്കാരനെ രണ്ടു ജീവനക്കാർ ചേർന്നു മർദിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് ക്ഷമാപണം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam