ആഘോഷനിറവില്‍ ആകാശവാണി; മലയാളം വാര്‍ത്തകള്‍ക്ക് 60 വയസ്

By Gopala krishnanFirst Published Aug 15, 2017, 12:36 AM IST
Highlights

തിരുവനന്തപുരം: മലയാളിയ്‌ക്ക് വാര്‍ത്തയുടെ ലോകം പരിചയപ്പെടുത്തിയ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്തകള്‍ക്ക് നാളെ 60 വയസ്സ്. ആറു പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം നിലയത്തില്‍ നിന്നാണ് ആദ്യ വാര്‍ത്ത തുടങ്ങിയത്. ആദ്യകാല വാര്‍ത്താ അവതരണത്തിന്റെ ഓര്‍മകളുമായി ജീവിക്കുന്ന ഒരുപാട് പേര്‍ ഇപ്പോഴും ഇവിടെയുണ്ട്.
 
ചുറ്റുപാടുമുള്ള  വാര്‍ത്തകളെ മലയാളി കാതോര്‍ത്തിരുന്ന കാലം. ശബ്ദങ്ങളിലൂടെ സുപരിചിതരായിരുന്ന അവതാരകര്‍, കാലം ഇപ്പോള്‍ ഒരുപാട് മാറി. വിരല്‍ത്തുമ്പില്‍ വാ‍ത്തകളുണ്ട്. എങ്കിലും ആകാശവാണിക്ക്  ശ്രോതാക്കള്‍ കുറയുന്നില്ല. വെറും പത്ത് മിനിറ്റ് നീളമുള്ള വാര്‍ത്താ ബുള്ളറ്റിന് മണിക്കൂര്‍ അദ്ധ്വാനിച്ചവര്‍. 36 വര്‍ഷം സ്വന്തം പേര്  ആകാശവാണിയോട് ചേര്‍ത്തു വച്ച അനുഭവം പറയാനുണ്ട് സുഷമയ്‌ക്ക്.

1948 ലാണ് ദില്ലിയില്‍ നിന്ന് ആകാശവാണി വാര്‍ത്ത പ്രക്ഷേപണം തുടങ്ങിയത്. മലയാള വര്‍ത്ത ഇപ്പോള്‍ ആദ്യ പ്രക്ഷേപണത്തിന്റെ അറുപത് പിന്നിടുന്നു. വാര്‍ത്തകള്‍മാത്രമല്ല വാര്‍ത്താധിഷ്‌ഠിത പരിപാടികളും നവമാധ്യമ ഇടപെടലുമൊക്കെയായി ആകാശവാണി മുന്നോട്ട് തന്നെ. ഗൃഹാതുരതയില്‍ നിന്ന് നമുക്കും കാതോര്‍ക്കാം പുത്തന്‍ വാര്‍ത്തകളിലേക്ക്.

click me!