ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം

Web Desk |  
Published : Jul 19, 2018, 06:32 PM ISTUpdated : Oct 02, 2018, 04:22 AM IST
ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം

Synopsis

ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം

ദില്ലി: ​മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരത്തെ പ്രതിയാക്കി എയർസെൽ മാക്സിസ് കേസിൽ സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. ചിദംബരത്തെയും മകനെയും കൂടാതെ രണ്ട് മുൻ ഉദ്യോഗസ്ഥരെയും പ്രതിചേർത്തു. ചിദംബരം അധികാരം ദുർവിനിയോഗം ചെയ്തെന്നാണ് സിബിഐയുടെ കണ്ടെത്തൽ. രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെയും പ്രതികളാക്കി. വിദേശ നിക്ഷേപം വന്ന വഴികൾ തിരിച്ചറിയാനായി. ദില്ലി പട്യാല  കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 18 പേരാണ് പ്രതികൾ.  

സിബിഐയുടെ മറ്റ് കുറ്റപത്രങ്ങളുടെ ഗതിയാകും പുതിയ കുറ്റപത്രിത്തിനുമെന്നാണ് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബലിന്റെ പ്രതികരണം. ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ  കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് സിബിഐ മറുപടി നൽകിയിരുന്നു. 

ആഗസ്റ്റ് 7വരെ ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും അറസ്ററ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്. എയർസെൽ–മാക്സിസ് ഇടപാടിന്  വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ അനുമതി കിട്ടാൻ ചിദംബരം വഴി കാർത്തി ചിദംബരം ഇടപെട്ടെന്നാണ് കേസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ