വിമാനത്താവളത്തില്‍ സാധനങ്ങള്‍ കളവു പോയ സംഭവം: സിയാല്‍ നഷ്ടപരിഹാരം നല്‍കും

Web Desk |  
Published : Mar 01, 2018, 12:54 AM ISTUpdated : Jun 08, 2018, 05:48 PM IST
വിമാനത്താവളത്തില്‍ സാധനങ്ങള്‍ കളവു പോയ സംഭവം: സിയാല്‍ നഷ്ടപരിഹാരം നല്‍കും

Synopsis

പ്രവാസിയുടെ സാധനങ്ങള്‍ കളവു പോയ സംഭവം: സിയാല്‍ നഷ്ടപരിഹാരം നല്‍കും

കൊച്ചി: നെടുമ്പാശ്ശേരിയിൽ എത്തിയ എയർ അറേബ്യ യാത്രക്കാരന്‍റെ ബാഗേജിൽ നിന്ന് വാച്ചുകളും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നെന്ന പരാതിയിൽ നടപടിയുമായി സിയാൽ അധികൃതർ. യാത്രക്കാരന് നഷട്പരിഹാരം നൽകാമെന്ന്  എയർ അറേബ്യ കമ്പനി സമ്മതിച്ചതായി സിയാൽ അധികൃതർ അറിയിച്ചു. 

കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ നാഷാദിന്‍റെ ബാഗേജിൽ നിന്നാണ് 3500 ദിർഹം വിലവരുന്ന വാച്ചുകളും മറ്റ് സാധനങ്ങളും കവർച്ച നടന്നത്. ബന്ധുവിന് വിവാഹ സമ്മാനമായി നൽകാൻ എത്തിച്ചതായിരുന്നു സാധനങ്ങൾ. കവർച്ച ശ്രദ്ധയിൽ പെട്ടതോടെ വിമാനത്താവള അധികൃതർക്ക് പരാതി നൽകുകയായിരുന്നു. 

നൗഷാദിന്‍റെ പരാതിയിൽ സിയാൽ അധികൃതർ ബാഗേജ് ഏറിയയിലെ സിസിടിവി അടക്കം വിശദമായി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. തുടർന്ന് വിമാന കമ്പനിയുമായി സംസാരിച്ചതോടെയാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാമെന്ന് എയർ അറേബ്യ അധികൃതർ സമ്മതിച്ചത്. സാധനങ്ങളുടെ ബില്ലുകൾ ഹാജരാക്കിയാൽ എത്രയും വേഗം നഷ്ടപരിഹാരം നൽകും.

കവർച്ച ഷാർജയിൽ വെച്ച് നടന്നതാകാമെന്നാണ് നിഗമനം. നേരത്തെ കരിപ്പൂരിൽ എത്തിയ ആറ് യാത്രക്കാരുടെ ബാഗേജിൽ നിന്ന് ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നെന്ന പരാതിയുമായി യാത്രക്കാർ രംഗത്തെത്തിയിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ