
യു ഡി എഫ്സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ്നടക്കില്ലായിരുന്നുവെന്ന്അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു. asianetnews.tvയോട് സംസാരിക്കുകയായിരുന്നു അവര്‍. പൊലീസ് നീതിപൂര്‍വകമായ നിലപാടാണ്എടുത്തത്. സര്‍ക്കാരിന് അഭിമാനിക്കാവുന്ന കാര്യമാണിത്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടിയാണിത്. എല്ലാ സര്‍ക്കാരും സ്ത്രീ സുരക്ഷ പ്രസംഗിക്കാറുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ ഇടപെടലുകള്‍ നടക്കും. അതാണ്മുന്കാല അനുഭവം. സിനിമയിലെ അധോലോകത്തെ വമ്പന്‍ സ്രാവാണ്ദിലീപ്എന്നാണ്പറയുന്നത്. അത്തരം സ്രാവുകള്‍ക്കെല്ലാം കേസ്പാഠമായിരിക്കട്ടെ. കേസ്അറസ്റ്റില്മാത്രം നിന്നാല്‍ പോര. അവസാനം വരെ നീതിപൂര്‍വവും വിട്ടുവീഴ്ചയുമില്ലാത്ത സമീപനത്തോടെ കൈകാര്യം ചെയ്യണം.
ഇത്തരം കേസുകളില്‍ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടാറാണ്പതിവ്. അതില്‍ നിന്ന്വ്യത്യസ്തമായി കേസ്തെളിഞ്ഞു. കൃത്യമായ തെളിവില്ലാതെ ദിലീപിനെ അറസ്റ്റ്ചെയ്യാന്‍ പൊലീസ്തയാറാകില്ല. ആ ധൈര്യം പൊലീസ്കാണിച്ചു എന്നത്സന്തോഷകരമാണെന്ന് അജിത പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam