
കോഴിക്കോട്: വിവരാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമന പട്ടികയ്ക്കെതിരായ ആരോപണം തള്ളി നിയമ മന്ത്രി എ.കെ ബാലന്‍ .സര്‍ക്കാര്‍ തിരഞ്ഞെടുത്തവര്‍ പൂര്‍ണ യോഗ്യരെന്ന് അദ്ദേഹം കോഴിക്കോട് പ്രതികരിച്ചു .
സി.പി.എം നേതാക്കളും അനുഭാവികളും അടങ്ങുന്ന 5 അംഗ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത് .ഇതിൽ സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനക്കേസിൽ പ്രതിയായ നേതാവുമുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തവര്‍ പൂര്‍ണ യോഗ്യരാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ തിരിച്ചയിച്ചിരുന്നു . ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല . രാഷ്ട്രീയ നിയമനം പാടില്ലെന്ന് സുപ്രീം കോടതി വിധി ലംഘിച്ചെന്ന് പരാതിയാണ് ഉയരുന്നത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam