വനിതാ കമ്മീഷന്‍ ഹാദിയക്കൊപ്പമാണെന്ന് അധ്യക്ഷ ജോസഫൈന്‍

Published : Sep 28, 2017, 10:51 PM ISTUpdated : Oct 05, 2018, 01:40 AM IST
വനിതാ കമ്മീഷന്‍ ഹാദിയക്കൊപ്പമാണെന്ന് അധ്യക്ഷ ജോസഫൈന്‍

Synopsis

തിരുവനന്തപുരം:  ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ യുവതിയുടെ പക്ഷത്തെന്ന് അധ്യക്ഷ ജോസഫൈന്‍. വിശ്വാസവും ജീവിതവും നിശ്ചയിയിക്കേണ്ടത് അഖില ഹാദിയാണ്. ഇക്കാര്യത്തില്‍ യുവതിക്കുമേല്‍ എന്തു സമ്മര്‍ദ്ദമുണ്ടായാലും പുറത്തുവരുമെന്നും ജോസഫൈന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.  

പൂജാ അവധി കഴിഞ്ഞയുടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. അഭിഭാഷകരുമായി വേണ്ടത്ര ചര്‍ച്ച നടത്തിക്കഴിഞ്ഞു. യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 

ഹൈക്കോടതി വിധി റദ്ദാക്കാനോ കേസില്‍ കക്ഷി ചേരാനോ അല്ല. ഹൈക്കോടതി വിധിക്കു ശേഷമുള്ള യുവതിയുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ എന്‍.ഐ.എ ഇഴഞ്ഞുനീങ്ങാന്‍ പാടില്ലെന്നും അന്തിമവിധി വൈകാന്‍ ഇടവരരുതെന്നും ജോസഫൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഇത് കേരളം നൽകുന്ന ഉറപ്പ്, ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി; 'ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല'
നടിയെ ആക്രമിച്ച കേസ്‌: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ; വിചാരണ നീതിപൂർവം നടന്നില്ലെന്ന് ആരോപണം